ജംഷഡ്പുർ∙ ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐഎസ്എൽ) ആവേശപ്പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്സിയെ തകർത്ത് ജംഷഡ്പുർ എഫ്സി. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ജംഷഡ്പുരിന്റെ വിജയം. ഇരുപകുതികളിലുമായി ഇരട്ടഗോൾ നേടിയ ഹാവി ഹെർണാണ്ടസാണ് ജംഷഡ്പുരിന്റെ വിജയശിൽപി. 44, 50 മിനിറ്റുകളിലായിരുന്നു ഹെർണാണ്ടസിന്റെ ഗോളുകൾ.
ജംഷഡ്പുരിന്റെ ഒരു ഗോൾ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ഓസ്ട്രേലിയക്കാരൻ ജോർദാൻ മുറേ (36–ാം മിനിറ്റ്) നേടി. മുംബൈ സിറ്റിയുടെ ഗോളുകൾ നികോസ് കരേലിസ് (18–ാം മിനിറ്റ്), യോവൽ വാൻ നീഫ് (77–ാം മിനിറ്റ്) എന്നിവരും സ്വന്തമാക്കി.
വിജയത്തോടെ, രണ്ടു കളികളിൽനിന്ന് ആറു പോയിന്റുമായി ജംഷഡ്പുർ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ആറു പോയിന്റാണെങ്കിലും ഗോൾശരാശരിയിൽ മുന്നിലുള്ള ബെംഗളൂരു എഫ്സിയാണ് ഒന്നാമത്. രണ്ടു കളികളിൽനിന്ന് ഒരു സമനിലയും തോൽവിയും സഹിതം ഒരു പോയിന്റുമായി മുംബൈ ഏഴാം സ്ഥാനത്താണ്.
English Summary:
Jamshedpur FC Vs Mumbai City FC, Mohammedan SC Vs FC Goa, ISL 2024-25 Matches- Live Updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]