
ഏറ്റുമാനൂർ ∙ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) മുൻ പ്രസിഡന്റ് കാണക്കാരി കുഴിക്കാട്ടിൽ റോങ്ക്ലിൻ ജോൺ (58) അന്തരിച്ചു. സംസ്കാരം 23നു കാണക്കാരി പള്ളിപ്പടിയിലുള്ള സഹോദരൻ സിബി കുഴിക്കാട്ടിലിന്റെ വസതിയിൽ ആരംഭിച്ച് 3നു രത്നഗിരി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: അമലഗിരി കഴുതാടിയിൽ ആലിയാമ്മ ജോൺ റോങ്കാളി. മക്കൾ: ആൻഡ്രിയ മേരി റൊണാലി, അലീന മരിയ റോങ്കാളി.
2006 മുതൽ 2010 വരെ കോട്ടയം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്നു. 2010–17ൽ കെസിഎ വൈസ് പ്രസിഡന്റായി. 2017–18ൽ കെസിഎ പ്രസിഡന്റ് സ്ഥാനവും വഹിച്ചു. 2016ൽ മുംബൈയിൽ നടന്ന ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റിലെ മാച്ച് ഒബ്സർവറായിരുന്നു.
കോട്ടയം സിഎംഎസ് കോളജിലെ ക്രിക്കറ്റ് ഗ്രൗണ്ട്, മാന്നാനം സെന്റ് എഫ്രേംസ് എച്ച്എസ്എസിലെ കെസിഎ–സിഎംഐ ക്രിക്കറ്റ് അക്കാദമി എന്നിവ സ്ഥാപിക്കാൻ മുൻകയ്യെടുത്തു. നെഹ്റു സ്റ്റേഡിയത്തിൽ പരിശീലനത്തിനായി നെറ്റ്സും സ്ഥാപിച്ചു. കാണക്കാരി കൃപ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റായും സേവനം ചെയ്തിട്ടുണ്ട്.
English Summary:
KCA ex president Ronklin John passed away
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]