പാരിസ് ∙ യൂറോ കപ്പിൽനിന്ന് യൂറോപ്യൻ ക്ലബ് ചാംപ്യൻഷിപ്പിലേക്ക് എത്തിയ രണ്ടു യുവതാരങ്ങൾക്ക് ആദ്യ മത്സരത്തിൽ ജയവും തോൽവിയും! ഇക്കഴിഞ്ഞ യൂറോ കപ്പിലെ മിന്നും താരം സ്പെയിനിന്റെ ലമീൻ യമാൽ സ്പാനിഷ് ക്ലബ് ബാർസിലോനയ്ക്കായി ഗോൾ നേടിയിട്ടും ടീം തോറ്റു. ജർമൻ താരം ഫ്ലോറിയൻ വെറ്റ്സാകട്ടെ, ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനായി ചാംപ്യൻസ് ലീഗ് അരങ്ങേറ്റത്തിൽ നേടിയതു 2 ഗോൾ. ടീമിന് ഗംഭീരവിജയവും.
പുതിയ കോച്ച് ഹാൻസി ഫ്ലിക്കിനു കീഴിൽ സീസണിൽ ഇതുവരെ തോൽക്കാതെ വന്ന ബാർസിലോന ചാംപ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ തോൽവിയറിഞ്ഞു; ഫ്രഞ്ച് ക്ലബ് മൊണക്കോയാണ് 2–1ന് ബാർസയെ തോൽപിച്ചത്. 10–ാം മിനിറ്റിൽ ബാർസ താരം എറിക് ഗാർസ്യ ചുവപ്പുകാർഡു കണ്ടു പുറത്തായതാണ് ക്ലബ്ബിനു തിരിച്ചടിയായത്. ഇതോടെ 10 പേരായി ചുരുങ്ങിയ ടീമിന് എവേ ഗ്രൗണ്ടിൽ മേധാവിത്വം നേടാനായില്ല.
16–ാം മിനിറ്റിൽ ലീഡ് നേടിയ മൊണക്കോയ്ക്കെതിരെ 28–ാം മിനിറ്റിൽ ലമീൻ യമാൽ ഗോൾ നേടിയെങ്കിലും വീണ്ടുമൊരു ഗോൾകൂടി നേടി മൊണക്കോ സ്വന്തം ഗ്രൗണ്ടിൽ വിജയമുറപ്പിച്ചു (2–1). ഡച്ച് ക്ലബ് ഫെയനൂർദിനെ 4–0ന് ബയേർ ലെവർക്യൂസൻ തോൽപ്പിച്ച കളിയിലാണ് ഇരുപത്തിയൊന്നുകാരൻ ഫ്ലോറിയൻ വെറ്റ്സ് 2 ഗോളുകൾ നേടിയത്. സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മഡ്രിഡ് 2–0ന് ജർമൻ ക്ലബ് ലൈപ്സീഗിനെയും തോൽപിച്ചു.
English Summary:
Win and loss in first match for two young players who reached European Club Championship from Euro Cup
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]