
ദുബായ് ∙ തീർത്തും ആധികാരികമായി ജയിക്കേണ്ടിയിരുന്ന മത്സരമാണ് ഇന്നലെ ദുബായിലെ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അൽപം ആധികളോടെ ഇന്ത്യ ജയിച്ചുകയറിയത്. മധ്യ ഓവർ ബോളിങ്ങിലെ താളം തെറ്റലും ഫീൽഡിങ്ങിലെ പിഴവുകളും സൃഷ്ടിച്ച ആശങ്കകൾക്കിടയിലും ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ വിജയത്തുടക്കമിടാനായത് ഇന്ത്യയ്ക്ക് ആശ്വാസമായി. ആദ്യ മത്സരത്തിൽ ബംഗ്ലദേശിനെതിരെ നേടിയത് 6 വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശിനെ 228 റൺസിൽ ഓൾഔട്ടാക്കിയ ഇന്ത്യയ്ക്കു ജയമുറപ്പിക്കാൻ 47–ാം ഓവർ വരെ അധ്വാനിക്കേണ്ടി വന്നതാണ് തെല്ല് ആശങ്കയ്ക്ക് വക നൽകുന്നത്. പ്രത്യേകിച്ചും മൂന്നു ദിവസത്തിനുള്ളിൽ കരുത്തരായ പാക്കിസ്ഥാനെ നേരിടാനിരിക്കെ.
തുടർച്ചയായ രണ്ടാം ഏകദിന സെഞ്ചറി നേടിയ ഓപ്പണർ ശുഭ്മൻ ഗിൽ (129 പന്തിൽ 101 നോട്ടൗട്ട്) ബാറ്റിങ്ങിന്റെ നെടുംതൂണായപ്പോൾ ബോളിങ്ങിൽ 5 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി, ഫോമിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ചു. ഒരു തരത്തിൽ ബംഗ്ലദേശിനുള്ള മറുപടി കൂടിയാണ് ഷമിയുടെ ഈ പ്രകടനം. ജസ്പ്രീത് ബുമ്രയില്ലാത്ത ഇന്ത്യയുടെ ബോളിങ് ആക്രമണത്തെ ബംഗ്ലദേശിന് അനായാസം നേരിടാമെന്ന് മത്സരത്തിനു മുൻപേ വമ്പു പറഞ്ഞത് അവരുടെ മുൻതാരം ഇമ്രുൽ കയേസാണ്. മുഹമ്മദ് ഷമി പഴയമികവിന്റെ നിഴൽ മാത്രമാണെന്നും കയേസ് പരിഹസിച്ചിരുന്നു. അതിനെല്ലാമുള്ള മറുപടി കൂടിയായി ഷമിയുടെ അഞ്ച് വിക്കറ്റ് നേട്ടം.
∙ 5ന് 35; എന്നിട്ടും….
35 റൺസിനിടെ 5 വിക്കറ്റ് നഷ്ടമായ ബംഗ്ലദേശ് ടീം സ്കോർ 228ൽ എത്തിയെന്നതാണ് മത്സരത്തിൽ ഇന്ത്യയ്ക്കുണ്ടായ വലിയ പാളിച്ച. 2023 ഏകദിന ലോകകപ്പ് ഫൈനലിനുശേഷം ആദ്യമായി മധ്യ ഓവറിൽ ഒരു വിക്കറ്റ് പോലും നേടാനാകാതെ ഇന്ത്യൻ ബോളർമാർ വലഞ്ഞു. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ സൗമ്യ സർക്കാരിനെ (0) പുറത്താക്കിയ മുഹമ്മദ് ഷമി ഇന്ത്യയ്ക്കു നൽകിയത് ഉജ്വല തുടക്കം. തൊട്ടടുത്ത ഓവറിൽ ബംഗ്ലദേശ് ക്യാപ്റ്റൻ നജ്മുൽ ഷാന്റോയുടെ (0) വിക്കറ്റെടുത്ത ഹർഷിത് റാണ, പ്ലേയിങ് ഇലവനിൽ തന്നെ ഉൾപ്പെടുത്തിയ ടീം മാനേജ്മെന്റിന്റെ തീരുമാനം ശരിവച്ചു. ഏഴാം ഓവറിൽ അപകടകാരിയായ മെഹ്ദി ഹസനും (5) ഷമിയുടെ ഇരയായി.
ടീമിൽ സ്പിൻ ബോളർമാരെ നിറച്ച് ചാംപ്യൻസ് ട്രോഫിക്കെത്തിയ ഇന്ത്യ, ഒൻപതാം ഓവറിൽ സ്പിന്നർമാരെ പന്തേൽപിച്ചതോടെ ബംഗ്ലദേശ് കൂടുതൽ തളർന്നു. ആ ഓവറിലെ രണ്ടാം പന്തിൽ തൻസിദ് ഹസനെയും (25) മൂന്നാം പന്തിൽ മുഷ്ഫിഖുർ റഹിമിനെയും (0) അക്ഷർ പട്ടേൽ വിക്കറ്റ് കീപ്പർ രാഹുലിന്റെ കൈകളിലെത്തിച്ചു.
ബംഗ്ലദേശ് സ്കോർ 5ന് 35. അക്ഷറിന്റെ തൊട്ടടുത്ത പന്ത് നേരിട്ടത് ഏഴാമനായി ബാറ്റിങ്ങിനെത്തിയ ജാക്കിർ അലി. ജാക്കിറിന്റെ ബാറ്റിന്റെ അരികിലുരസിയ പന്ത് സെക്കൻഡ് സ്ലിപ്പിൽ രോഹിത് ശർമയുടെ കൈകളിലേക്കു പോകുമ്പോൾ ഹാട്രിക് ഉറപ്പിച്ചെന്ന മട്ടിൽ അക്ഷർ ഉയർന്നുചാടി. പക്ഷേ തീർത്തും അനായാസമായ ആ ക്യാച്ച് രോഹിത് നിലനിലത്തിട്ടതോടെ ചാംപ്യൻസ് ട്രോഫിയിലെ ആദ്യ ഇന്ത്യൻ ഹാട്രിക് എന്ന റെക്കോർഡ് അക്ഷറിൽനിന്നു വഴുതിപ്പോയി. ഗ്രൗണ്ടിൽ കൈകൊണ്ട് ആഞ്ഞടിച്ചും ബോളർക്കുനേരെ കൈകൂപ്പിയും രോഹിത് നിരാശ പ്രകടിപ്പിച്ചെങ്കിലും ബംഗ്ലദേശ് ഇന്നിങ്സിന് ജീവൻ വച്ചത് ആ പിഴവിൽനിന്നാണ്.
∙ ഫീൽഡിലെ പിഴവുകൾ
സ്പിന്നിനു വളക്കൂറുള്ള ദുബായ് പിച്ചിൽ വേരു പിടിച്ചിറങ്ങിയ തൗഹിദ് ഹൃദോയ്– ജാക്കിർ അലി കൂട്ടുകെട്ട് ഇന്ത്യൻ ഫീൽഡിങ്ങിലെ പിഴവുകൾകൂടി മുതലെടുത്താണ് തഴച്ചുവളർന്നത്. 24 റൺസെടുത്തു നിൽക്കെ തൗഹിദിന്റെ ക്യാച്ച് മിഡ് ഓഫിൽ ഹാർദിക് പാണ്ഡ്യ കൈവിട്ടു. ജാക്കിറിനെ സ്റ്റംപ് ചെയ്ത് പുറത്താക്കാനുള്ള സുവർണാവസരം കെ.എൽ.രാഹുലും പാഴാക്കി.
206 പന്തിൽ 154 റൺസ് നേടിയ ഹൃദോയിയും ജാക്കിറും ചാംപ്യൻസ് ട്രോഫിയിലെ ഉയർന്ന ആറാം വിക്കറ്റ് കൂട്ടുകെട്ട് സ്വന്തമാക്കി. 25 റൺസായിരുന്നു ബംഗ്ലദേശ് ഇന്നിങ്സിലെ രണ്ടാമത്തെ മികച്ച കൂട്ടുകെട്ട്. ഷമിയുടെയും ഹർഷിത്തിന്റെയും മികവിൽ ഡെത്ത് ഓവറിൽ വീണ്ടും ആഞ്ഞടിച്ച ഇന്ത്യ 39 റൺസിനിടെ അവസാന 5 വിക്കറ്റ് വീഴ്ത്തി ബംഗ്ലദേശിനെ ഓൾഔട്ടാക്കി.
∙ ഫോം തുടർന്ന് ഗിൽ
എട്ടാം ഏകദിന സെഞ്ചറിയുമായി ഫോമിൽ തുടരുന്ന ശുഭ്മൻ ഗില്ലിന്റെ ബാറ്റിങ് ടൂർണമെന്റിൽ ഇന്ത്യയുടെ പ്രതീക്ഷ വർധിപ്പിച്ചു. രോഹിത് ശർമയ്ക്കൊപ്പം ഒന്നാം വിക്കറ്റിൽ 69 റൺസ് നേടിയ ഗിൽ തുടർന്നുള്ള വിക്കറ്റ് വീഴ്ചകൾക്കിടയിലും കുലുങ്ങാതെ പിടിച്ചുനിന്നു. അഞ്ചാം വിക്കറ്റിൽ കെ.എൽ.രാഹുലിനൊപ്പം (47 പന്തിൽ 41 നോട്ടൗട്ട്) 87 റൺസിന്റെ കൂട്ടുകെട്ടുമായി ടീമിന്റെ ജയമുറപ്പിച്ചു.
ഏകദിനത്തിൽ കഴിഞ്ഞ 4 ഇന്നിങ്സുകളിൽ 2 സെഞ്ചറിയും 2 അർധ സെഞ്ചറിയുമാണ് ഗില്ലിന്റെ നേട്ടം. ചെറിയ വിജയലക്ഷ്യം മുന്നിൽനിൽക്കെ വിരാട് കോലിയും (22) ശ്രേയസ് അയ്യരും (15) അക്ഷർ പട്ടേലും (8) അലക്ഷ്യമായ ഷോട്ടുകളിലൂടെ വിക്കറ്റ് നഷ്ടപ്പെടുത്തിയത് ഇന്ത്യയ്ക്കു നിരാശയായി.
English Summary:
Shubman Gill’s Century: Shubman Gill’s century spearheaded India’s 6-wicket win over Bangladesh in the Champions Trophy opener. Despite some fielding lapses and bowling concerns, India’s strong batting performance secured a crucial victory.
TAGS
Champions Trophy Cricket 2025
Shubman Gill
Indian Cricket Team
Sports
Malayalam News
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]