
കൊൽക്കത്ത∙ സ്വതവേ ഗൗരവക്കാരനാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. കളിക്കുന്ന കാലത്തായാലും പിന്നീട് രാഷ്ട്രീയത്തിൽ പ്രവേശിപ്പിച്ചപ്പോഴും ഏറ്റവും ഒടുവിൽ ഐപിഎൽ ടീമുകളുടെ പരിശീലകനും മെന്ററുമായി തിളങ്ങി ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായപ്പോഴും ഗംഭീറിന്റെ ഗൗരവ ശൈലിക്ക് മാറ്റമില്ല. പൊതുവെ കാർക്കശ്യക്കാരനായും ചിരിയുടെ കാര്യത്തിൽ പിശുക്കനായും അറിയപ്പെടുന്ന ഗംഭീറിന്റെ, ഒരു ‘പൊട്ടിച്ചിരി’ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മലയാളി താരം സഞ്ജു സാംസണിനൊപ്പമുള്ള ചിത്രമാണിത്.
ഇരുവരും കൈപിടിച്ച് തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘ഗംഭീർ ചിരിക്കില്ലെന്ന് ആരു പറഞ്ഞു’ എന്ന ചോദ്യവുമായി ഒട്ടേറെ ആരാധകരാണ് സഞ്ജുവിനൊപ്പമുള്ള ഗംഭീറിന്റെ ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഇരുവരും തമ്മിലുള്ള അടുപ്പത്തിന്റെ അടയാളമാണ് ഈ ചിത്രമെന്ന് ചൂണ്ടിക്കാട്ടിയും ഒരു വിഭാഗം ആരാധകർ ചിത്രം പങ്കുവയ്ക്കുന്നുണ്ട്.
നേരത്തേ, ചാംപ്യൻസ് ട്രോഫി ടീമിൽ വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ഉൾപ്പെടുത്തണമെന്ന ആവശ്യം ഗംഭീർ സിലക്ടർമാർക്കു മുന്നിൽ ഉയർത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ ഉൾപ്പെടെയുള്ളവർ ഋഷഭ് പന്തിനായി വാദിച്ചപ്പോഴാണ്, സഞ്ജുവിനായി ഗംഭീർ രംഗത്തെത്തിയത്. ഒടുവിൽ സിലക്ഷൻ കമ്മിറ്റി അധ്യക്ഷൻ അജിത് അഗാർക്കറിന്റെ പിന്തുണയും പന്തിനു കിട്ടിയതോടെയാണ് സഞ്ജു ടീമിനു പുറത്തായതെന്നാണ് റിപ്പോർട്ട്. ഇതിനിടെയാണ് ഗംഭീർ – സഞ്ജു സൗഹൃദം വ്യക്തമാക്കുന്ന ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
Mission 2026 💪
– India’s best wicketkeeper batsman Sanju Samson & Head Coach Gautam Gambhir at Eden Gardens for the T20I series.
Who said Gambhir doesn’t laugh?😄
Only Sanju can put a smile on Gambhir’s face ♥️ pic.twitter.com/FYeRUdTT3D
— Rosh🧢 (@samson_zype) January 21, 2025
New bond in the housee guys
Gambhir and Sanju samson 💕💕 pic.twitter.com/jS4Oel1t3r
— Ambarish (@vidyaambu11) January 21, 2025
You got to be as special & talented as Sanju Samson to put a smile on Gautam Gambhir’s face ♥️ pic.twitter.com/cA9o3n8CSS
— Anurag™ (@Samsoncentral) January 21, 2025
English Summary:
Gautam Gambhir’s Unseen Side: Viral Photo with Sanju Samson Sparks Joy
TAGS
Indian Cricket Team
England Cricket Team
Gautam Gambhir
Board of Cricket Control in India (BCCI)
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]