ക്വാലലംപുർ ∙ അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പ് ‘കുട്ടിക്കളിയല്ലെന്ന്’ സമോവ ടീമിന് ഇന്നലെ മനസ്സിലായി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ 9.1 ഓവറിൽ 16 റൺസിന് ഓൾഔട്ടായ സമോവ, ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ ടോട്ടൽ എന്ന നാണക്കേടിന്റെ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചു.
ചാംപ്യൻസ് ട്രോഫി ടീമിൽ മാറ്റങ്ങൾക്ക് ഫെബ്രുവരി 13 വരെ സമയം, സഞ്ജുവിന് നിർണായകം; വിദൂര സാധ്യത ബാക്കിയുണ്ട്!
Cricket
മറുപടി ബാറ്റിങ്ങിൽ 1.4 ഓവറിൽ വിജയലക്ഷ്യം പിന്തുടർന്നു ജയിച്ച ദക്ഷിണാഫ്രിക്ക, ടൂർണമെന്റിൽ ഏറ്റവും വേഗമേറിയ വിജയത്തിന്റെ റെക്കോർഡും സ്വന്തമാക്കി. സ്കോർ: സമോവ 9.1 ഓവറിൽ 16ന് ഓൾഔട്ട്. ദക്ഷിണാഫ്രിക്ക 1.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 17.
രണ്ട് ഓവറിൽ 4 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ എൻതാബിസെങ് നിനിയാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത്. 6 റൺസുമായി എക്സ്ട്രാസാണ് സമോവ നിരയിലെ ‘ടോപ് സ്കോറർ’. ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ 9 വിക്കറ്റ് ജയം സ്വന്തമാക്കിയ ടീം ഇന്ത്യ രണ്ടാം മത്സരത്തിനായി ഇന്നിറങ്ങും. ഉച്ചയ്ക്കു 12 മണിക്കു നടക്കുന്ന മത്സരത്തിൽ മലേഷ്യയാണ് എതിരാളികൾ. മത്സരം സ്റ്റാർ സ്പോർട്സ് ചാനലിൽ തത്സമയം.
English Summary:
South Africa continue their winning run with emphatic outing against Samoa
TAGS
Women’s Cricket
Cricket
South Africa Women’s National Cricket Team
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com