മുംബൈ∙ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിന്റെ ജഴ്സിയിൽ ആതിഥേയരായ പാക്കിസ്ഥാന്റെ പേരുണ്ടാകില്ലെന്ന് അഭ്യൂഹങ്ങൾ. ഇതു വ്യക്തമാക്കുന്ന ഒരു ജഴ്സിയുടെ ചിത്രയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിത്രം വൈറലായതോടെ ബിസിസിഐയ്ക്കെതിരെ രൂക്ഷ വിമർശനമുയർത്തി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് രംഗത്തെത്തി. ‘‘ബിസിസിഐ ക്രിക്കറ്റിൽ രാഷ്ട്രീയം കലർത്തുകയാണെന്നും ഇതു നല്ലതിനല്ലെന്നും പിസിബി പ്രതിനിധി ഒരു രാജ്യാന്തര മാധ്യമത്തോടു പ്രതികരിച്ചു.
താരങ്ങളെ എങ്ങനെ സംരക്ഷിക്കണമെന്ന് പഠിച്ചത് രോഹിത് ശർമയിൽനിന്ന്: പുകഴ്ത്തി ഋഷഭ് പന്ത്
Cricket
‘‘പാക്കിസ്ഥാനിലേക്കു വരാൻ അവര്‍ സമ്മതിച്ചില്ല. ഉദ്ഘാടന ചടങ്ങിലേക്ക് ഇന്ത്യൻ ക്യാപ്റ്റനെ അയക്കില്ലെന്നും പറയുന്നു. ആതിഥേയ രാജ്യത്തിന്റെ പേര് ജഴ്സിയിൽ പതിക്കില്ലെന്നാണ് ഇപ്പോഴത്തെ വാദം. ഇങ്ങനെയൊന്നു സംഭവിക്കാൻ ഐസിസി അനുവദിക്കരുതെന്നാണ് എനിക്കു പറയാനുള്ളത്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പാക്കിസ്ഥാനോടൊപ്പം നിൽക്കണം.’’– പാക്ക് ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധി വ്യക്തമാക്കി.
പന്ത് തലമുറയിലെ മികച്ച പ്രതിഭ, അവസരങ്ങള്‍ വേണം: സഞ്ജുവിനെ ഒഴിവാക്കിയത് ന്യായീകരിച്ച് ആകാശ് ചോപ്ര
Cricket
പാക്കിസ്ഥാനിലേക്ക് ഇന്ത്യൻ ടീമിനെ അയക്കില്ലെന്ന് ബിസിസിഐ ഉറച്ച നിലപാടെടുത്തതോടെയാണ്, ഇന്ത്യയുടെ മത്സരങ്ങൾ മാത്രം യുഎഇയിലേക്കു മാറ്റിയത്. ഇന്ത്യ ഫൈനലിലെത്തിയാൽ ചാംപ്യന്‍സ് ട്രോഫിയിലെ ഫൈനൽ പോരാട്ടവും യുഎഇയിൽ നടത്തേണ്ടിവരും. മറ്റു വഴികളില്ലാതായതോടെയാണ് ‘ഹൈബ്രിഡ് മോഡൽ’ എന്ന വാദം അംഗീകരിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്.
English Summary:
BCCI has reportedly refused to have host nation’s name ‘Pakistan’ printed on Team India’s jerseys for the ICC Champions Trophy
TAGS
Indian Cricket Team
Champions Trophy Cricket 2025
Pakistan Cricket Team
Pakistan Cricket Board (PCB)
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com