മെൽബൺ ∙ ‘ആഗ്രഹിച്ചിരുന്നു; പക്ഷേ ഇത്ര നേരത്തേ വേണ്ടായിരുന്നു’– ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിലെ സൂപ്പർ പോരാട്ടത്തിൽ മൂന്നാം സീഡ് കാർലോസ് അൽകാരസും ഏഴാം സീഡ് നൊവാക് ജോക്കോവിച്ചും ഇന്ന് ഏറ്റുമുട്ടുമ്പോൾ ആരാധകരുടെ മനസ്സിങ്ങനെയാകും. കുറച്ചു വർഷങ്ങളായി കലാശപ്പോരാട്ടങ്ങളിൽ കൊണ്ടും കൊടുത്തും മുന്നേറുന്ന ഇരുവരും ഇത്തവണ ക്വാർട്ടർ ഫൈനലിൽ തന്നെ കണ്ടുമുട്ടിയതിൽ സന്തോഷിക്കുന്നവർ കോർട്ടിൽ ഇരുവരുടെയും എതിരാളികളായ മറ്റു താരങ്ങളാണ്!
നേർക്കുനേർ പോരാട്ടങ്ങളിൽ 4–3ന് സെർബിയൻ താരം നൊവാക് ജോക്കോവിച്ചിനാണ് സ്പാനിഷ് താരം അൽകാരസിനു മേൽ നേരിയ മുൻതൂക്കം. മുപ്പത്തിയേഴുകാരൻ ജോക്കോവിച്ച് ഇത്തവണ മെൽബണിൽ 25–ാം ഗ്രാൻസ്ലാം കിരീടവും റെക്കോർഡുമാണ് ലക്ഷ്യമിടുന്നതെങ്കിൽ ഇരുപത്തിയൊന്നുകാരൻ അൽകാരസിന്റെ ലക്ഷ്യം കരിയർ സ്ലാം. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.40ന് മെൽബണിലെ റോഡ് ലേവർ അരീനയിലാണ് മത്സരം. അതിനു മുൻപ് ആദ്യ ക്വാർട്ടർ ഫൈനലിൽ യുഎസ് താരം ടോമി പോളും ജർമൻ താരം അലക്സാണ്ടർ സ്വരേവും ഏറ്റുമുട്ടും. നാളെ അവസാന ക്വാർട്ടർ മത്സരങ്ങളിൽ ഇറ്റലിയുടെ ഒന്നാം സീഡ് യാനിക് സിന്നർ ആതിഥേയതാരം അലക്സ് ഡി മിനോറിനെയും യുഎസ് താരം ബെൻ ഷെൽട്ടൻ ക്വാർട്ടറിലെ ഏക അൺസീഡഡ് താരം ഇറ്റലിയുടെ ലൊറൻസോ സൊനഗോയെയും നേരിടും.
കൊക്കോ ഗോഫ്–പൗല ബഡോസ, അരീന സബലേങ്ക–പാവ്ലിചെങ്കോവ, മാഡിസൻ കീസ്–എലീന സ്വിറ്റോലിന, എമ്മ നവാരോ–ഇഗ സ്യാംതെക് വനിതാ വിഭാഗം ക്വാർട്ടർ ഫൈനലുകളും ഇന്നും നാളെയുമായി നടക്കും. മിക്സ്ഡ് ഡബിൾസ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയും ചൈനീസ് താരം ഷാങ് ഷുവായിയും ഓസ്ട്രേലിയൻ സഖ്യമായ ജോൺ പിയേഴ്സ്–ഒലീവിയ ഗഡെക്കി എന്നിവരെ നേരിടും. ഇന്നു രാവിലെ 10.50ന് ഷോ കോർട്ട് അരീനയിലാണ് മത്സരം.
English Summary:
Djokovic vs Alcaraz: Australian Open quarterfinal showdown today
TAGS
Sports
Tennis
Malayalam News
Novak Djokovic
Australian Open
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]