
ദുബായ് ∙ ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിനായി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പാക്കിസ്ഥാനിലേക്ക് അയയ്ക്കില്ലെന്ന ബിസിസിഐയുടെ നിലപാട് അംഗീകരിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). പകരം 2027 വരെ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ടൂർണമെന്റുകളിൽ പാക്കിസ്ഥാനും നിഷ്പക്ഷ വേദികളിൽ കളിക്കും.
രണ്ടാഴ്ച മുൻപ് ഇങ്ങനെ മത്സരങ്ങൾ നടത്താമെന്ന് ഐസിസി ഇരുബോർഡുകളുമായി ധാരണയിലെത്തിയിരുന്നു. ഇന്നലെയാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്.
പുതിയ ചെയർമാനായി ജയ് ഷാ ചുമതലയേറ്റ ശേഷം ഐസിസിയുടെ ആദ്യ തീരുമാനങ്ങളിലൊന്നാണിത്. ആശയക്കുഴപ്പം മാറിയതോടെ ചാംപ്യൻസ് ട്രോഫി മത്സരക്രമം ഉടൻ പ്രഖ്യാപിക്കും. 2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത് ക്രിക്കറ്റിനെയും ബാധിച്ചിരുന്നു.
അതിനു ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിൽ പര്യടനം നടത്തിയിട്ടില്ല. സുരക്ഷാ ഭീഷണി മൂലം ആഭ്യന്തര മന്ത്രാലയം അനുമതി നൽകാത്തതാണ് പ്രധാന കാരണം. പുതിയ ധാരണപ്രകാരം നടക്കാനിരിക്കുന്ന മത്സരങ്ങൾ ഇങ്ങനെ ∙ 2025 ചാംപ്യൻസ് ട്രോഫി, ആതിഥേയർ: പാക്കിസ്ഥാൻ. ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിൽ നടക്കാൻ സാധ്യത ∙ 2025 വനിതാ ഏകദിന ലോകകപ്പ്, ആതിഥേയർ: ഇന്ത്യ.
പാക്കിസ്ഥാന്റെ മത്സരങ്ങൾ ശ്രീലങ്കയിൽ ∙ 2026 ട്വന്റി20 ലോകകപ്പ്, ആതിഥേയർ: ഇന്ത്യ. പാക്കിസ്ഥാന്റെ മത്സരങ്ങൾ ശ്രീലങ്കയിൽ.
English Summary:
India-Pakistan cricket matches will be played at neutral venues until 2027
TAGS
Indian Cricket Team
Pakistan Cricket Team
Board of Cricket Control in India (BCCI)
International Cricket Council (ICC)
Cricket
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.
ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]