
മുംബൈ∙ വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിലെ മുംബൈ ടീമിൽ ഉൾപ്പെടുത്താത്തതിലുള്ള രോഷം സമൂഹമാധ്യമങ്ങളിൽ പരസ്യമാക്കിയ പൃഥ്വി ഷായ്ക്ക് രൂക്ഷവിമർശനം. പൃഥ്വി ഷായുടെ നീക്കത്തിൽ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ കടുത്ത അതൃപ്തിയിലാണ്.
ടീമിനൊപ്പം ക്യാംപിലുണ്ടായിരിക്കുന്ന സമയത്തും പൃഥ്വി ഷാ രാത്രി മുഴുവൻ പുറത്തായിരിക്കുമെന്നും രാവിലെ ആറു മണിക്കൊക്കെയാണ് ഹോട്ടലിലേക്കു തിരികെയെത്തുകയെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷനിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. ഇന്ത്യ വിടാനൊരുങ്ങി വിരാട് കോലി? കുടുംബത്തോടൊപ്പം ലണ്ടനിലേക്കു താമസം മാറുമെന്ന് മുൻ പരിശീലകൻ Cricket വിജയ് ഹസാരെ ട്രോഫിക്കുള്ള 16 അംഗ ടീമിൽ ഇടം പിടിക്കാൻ പൃഥ്വി ഷായ്ക്കു സാധിച്ചിരുന്നില്ല.
ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ സൂര്യകുമാർ യാദവ്, ശിവം ദുബെ തുടങ്ങിയ പ്രമുഖ താരങ്ങളും കളിക്കുന്നുണ്ട്. ‘‘സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 10 ഫീൽഡർമാരുമായി മുംബൈയ്ക്കു കളിക്കേണ്ടിവന്നു.
പന്ത് അടുത്തുകൂടി കടന്നുപോകുമ്പോൾ പോലും പൃഥ്വി ഷായ്ക്ക് അതു പിടിച്ചെടുക്കാൻ സാധിക്കുന്നില്ല.’’ ‘‘ബാറ്റിങ്ങിന്റെ സമയത്ത് പന്ത് കണക്ട് ചെയ്യാൻ പൃഥ്വി ഷാ ബുദ്ധിമുട്ടുന്നതു നമുക്കു കാണാനാകും. താരത്തിന്റെ ഫിറ്റ്നസ്, അച്ചടക്കം, സ്വഭാവം എല്ലാം വളരെ മോശമാണ്.
ഓരോ താരങ്ങള്‍ക്കും ഇവിടെ വ്യത്യസ്ത നിയമമൊന്നും ഇല്ല. പൃഥ്വി ഷായുടെ ശൈലിയെക്കുറിച്ച് ടീമിലെ മുതിർന്ന താരങ്ങൾ വരെ പരാതി പറഞ്ഞു തുടങ്ങി.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ സമയത്ത് അദ്ദേഹം പരിശീലന സെഷനുകൾക്ക് കൃത്യമായി എത്തില്ല. രാത്രി മുഴുവൻ പുറത്തായിരിക്കും, രാവിലെ ആറു മണിക്കൊക്കെ ടീം ഹോട്ടലിലേക്കു കയറിവരും.’’ മക്കളുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചു, ഓസ്ട്രേലിയൻ റിപ്പോർട്ടറെ നിർത്തിപ്പൊരിച്ച് കോലി– വിഡിയോ Cricket ‘‘ക്രിക്കറ്റില്‍ കൂടുതൽ ശ്രദ്ധിച്ച് അദ്ദേഹത്തിന്റെ പ്രതിഭയോടു നീതി പുലർത്താൻ പൃഥ്വി ഷാ തയാറാകുന്നില്ല.
സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന്റെ പേരിൽ അദ്ദേഹത്തിന് ആനുകൂല്യമൊന്നും ലഭിക്കില്ല. കാരണം മുംബൈയുടെ സിലക്ടർമാരെയോ, ക്രിക്കറ്റ് അസോസിയേഷനെയോ സ്വാധീനിക്കാൻ ആ പോസ്റ്റുകൾക്കു സാധിക്കില്ല.’’– എംസിഎ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
English Summary:
Prithvi Shaw Was Out All Night, Entered Hotel At 6 AM
TAGS
Prithvi Shaw
Indian Cricket Team
Board of Cricket Control in India (BCCI)
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.
ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]