തിരുവനന്തപുരം∙ അർജന്റീന ഫുട്ബോൾ ടീം അടുത്ത വര്‍ഷം കേരളത്തിലെത്തുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി. അബ്ദുറഹിമാൻ. സൂപ്പർ താരം ലയണൽ മെസ്സി കേരളത്തിൽ വരുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ‘‘ അർജന്റീന ടീമിനെ കേരളത്തിലേക്കു ക്ഷണിക്കുന്നതിനായി ഞങ്ങൾ സ്പെയിനിലേക്കു പോയിരുന്നു. സ്പെയിനിൽവച്ച് ചർച്ച നടത്തി 2025ൽ ഇന്ത്യയിൽ അർജന്റീനയുടെ സൗഹൃദമത്സരം നടത്താമെന്ന് സമ്മതിച്ചിട്ടുണ്ട്.’’– മന്ത്രി പറഞ്ഞു.
‘‘സർക്കാരിന് ഇത് വലിയ സാമ്പത്തിക ബാധ്യതയാകുന്നതു കൊണ്ടുതന്നെ സാമ്പത്തിക സഹകരണം ആവശ്യമാകും. കേരള ഗോൾഡ് ആൻഡ് സിൽവര്‍ മർച്ചന്റ് അസോസിയേഷനുമായി സംസാരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വ്യാപാരികളുമായി ചേർന്ന് മത്സരം സംഘടിപ്പിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലായിരിക്കും മത്സരം നടത്തുക.’’
‘‘ലോകത്തിലെ തന്നെ ഒന്നാം നമ്പര്‍ ടീമായ അർജന്റീന ഇവിടെ വരികയാണ്. അതിൽ ഔദ്യോഗിക പ്രഖ്യാപനം അർജന്റീനയാണ് നടത്തേണ്ടത്. ഒന്നര മാസത്തിനകം അർജന്റീന ടീം പ്രതിനിധികൾ കേരളത്തിൽ വരും. സർക്കാരും അർജന്റീന ടീമും ചേര്‍ന്ന് മത്സരത്തിന്റെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തും.’’– മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അതേസമയം അർജന്റീനയുടെ എതിരാളികൾ ആരായിരിക്കുമെന്ന കാര്യത്തിൽ മന്ത്രി പ്രതികരിച്ചിട്ടില്ല. ഏഷ്യയിലെ ഏറ്റവും കരുത്തരായ ടീം തന്നെ അര്‍ജന്റീനയെ നേരിടാൻ ഇറങ്ങുമെന്നാണു പുറത്തുവരുന്ന വിവരം. കൊച്ചിയിൽ മത്സരം നടത്താനാണ് സർക്കാർ ആലോചിക്കുന്നത്.
English Summary:
Kerala Sports Minister V Abdurahiman Press Meet Updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]