ന്യൂഡൽഹി ∙ മലയാളി താരം മിന്നു മണി വീണ്ടും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലൂടെയാണ് ദേശീയ ടീമിലേക്കുള്ള മിന്നുവിന്റെ തിരിച്ചുവരവ്. ഓസ്ട്രേലിയയിൽ ഡിസംബർ 5ന് ആരംഭിക്കുന്ന പരമ്പരയിൽ 3 മത്സരങ്ങളാണുള്ളത്. ഹർമൻപ്രീത് കൗർ ക്യാപ്റ്റനും സ്മൃതി മന്ഥന വൈസ് ക്യാപ്റ്റനായുമായ ടീമിൽ ഓപ്പണിങ് ബാറ്റർ ഷെഫാലി വർമയെ ഉൾപ്പെടുത്തിയില്ല.
ഇതു പറയുന്നതുകൊണ്ട് എന്നെ ക്രൂശിക്കരുത്; തിലകിന്റെ സെഞ്ചറിയേക്കാൾ മികച്ചത് സഞ്ജുവിന്റേത്: ഡിവില്ലിയേഴ്സ്– വിഡിയോ
Cricket
ഈ വർഷം ജനുവരിയിൽ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പര ടീമിൽ അംഗമായിരുന്ന മിന്നുവിന് തുടർന്ന് ട്വന്റി20 ലോകകപ്പ് ടീമിലടക്കം അവസരം ലഭിച്ചിരുന്നില്ല. എന്നാൽ ഓഗസ്റ്റിൽ ഓസ്ട്രേലിയയിൽ പര്യടനം നടത്തിയ ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായിരുന്ന മിന്നു അനൗദ്യോഗിക ടെസ്റ്റിൽ 10 വിക്കറ്റുമായി തിളങ്ങി. ഈ പ്രകടനങ്ങളുടെ കരുത്തിലാണ് സീനിയർ ടീമിലേക്കുള്ള തിരിച്ചുവരവ്.
ഏകദിന ഫോർമാറ്റിൽ സമീപകാലത്തെ മോശം പ്രകടനമാണ് ഷെഫാലിയെ തഴയാൻ കാരണം. ഈ വർഷത്തെ 6 മത്സരങ്ങളിൽ നിന്ന് 108 റൺസ് മാത്രമാണ് ഇരുപതുകാരി ഷെഫാലിക്കു നേടാനായത്. കഴിഞ്ഞമാസം ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പര കളിച്ച ടീമിലെ ശ്രേയങ്ക പാട്ടീൽ, ഉമ ഛേത്രി, ദയാലൻ ഹേമലത എന്നിവരെയും ഒഴിവാക്കി.
English Summary:
Minnu Mani returns to indian women’s cricket team for Australia ODIs