ബുഡാപെസ്റ്റ് (ഹംഗറി)∙ ശക്തരായ ഇറാനെ തകർത്ത് (3.5–0.5) ഇന്ത്യ ലോക ചെസ് ഒളിംപ്യാഡിൽ സ്വർണനേട്ടത്തോട് ഒന്നുകൂടി അടുത്തു. എട്ടാം റൗണ്ടിൽ ഓപ്പൺ വിഭാഗത്തിൽ ഡി.ഗുകേഷും അർജുൻ എരിഗെയ്സിയും വിദിത് ഗുജറാത്തിയും ഇന്ത്യയ്ക്കായി വിജയം കണ്ടു. ആർ. പ്രഗ്നാനന്ദയുടെ കളി സമനിലയായി.
പരാജയമറിയാതെയാണ് ഒളിംപ്യാഡിൽ ഇതുവരെ 16 പോയിന്റുകളുമായി ഇന്ത്യയുടെ മുന്നേറ്റം. മൂന്നാം ബോർഡിൽ അർജുൻ എരിഗെയ്സിയും (8 കളികളിൽ ഏഴു ജയവും ഒരു സമനിലയും) ഒന്നാം ബോർഡിൽ ഡി. ഗുകേഷും (7 കളികളിൽ 6 ജയവും ഒരു സമനിലയും) വ്യക്തിഗത സ്വർണനേട്ടത്തിലേക്ക് അടുത്തു. ഏഴാം റൗണ്ടിൽ ഇന്ത്യൻ ഓപ്പൺ ടീം ചൈനയെയും ഇന്ത്യൻ വനിതാ ടീം ജോർജിയയെയും തോൽപിച്ചിരുന്നു.
English Summary:
India to win gold in Chess Olympiad
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]