ബെംഗളൂരു ∙ രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ചെങ്കിലും സുനിൽ ഛേത്രിയുടെ ബൂട്ടുകൾക്കു വിശ്രമമില്ല. ഐഎസ്എൽ ഫുട്ബോളിൽ ഹൈദരാബാദ് എഫ്സിയെ 3–0ന് തോൽപിച്ച ബെംഗളൂരു എഫ്സി സീസണിലെ രണ്ടാം വിജയം സ്വന്തമാക്കിയപ്പോൾ 2 ഗോളുകൾ പിറന്നതു ക്യാപ്റ്റൻ ഛേത്രിയുടെ ബൂട്ട്സിൽനിന്ന്.
5–ാം മിനിറ്റിൽ രാഹുൽ ഭേകെയുടെ ഗോളിൽ ആതിഥേയർ ലീഡെടുത്തു. 85–ാം മിനിറ്റിൽ പെനൽറ്റി കിക്ക് ഗോളാക്കിയ സുനിൽ ഛേത്രി തൊട്ടുപിന്നാലെ ഇൻജറി ടൈമിൽ (90+4 മിനിറ്റ്) ഫീൽഡ് ഗോളും നേടി ഡബിൾ തികച്ചു. 2 കളികൾ ജയിച്ച ബെംഗളൂരു 6 പോയിന്റോടെ ഒന്നാമതെത്തി.
English Summary:
Bengaluru FC beat Hyderabad FC in ISL
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]