ന്യൂഡൽഹി ∙ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ നടന്ന മത്സരത്തിനിടെ പരുക്കേറ്റ പഞ്ചാബ് എഫ്സി താരം ലൂക്ക മാജ്സനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. താടിയെല്ലിനു പൊട്ടലേറ്റ സ്ലൊവേനിയൻ താരത്തിനു 2 മാസത്തെ വിശ്രമമാണു നിർദേശിച്ചിരിക്കുന്നത്.
മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലൂക്കയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ടീം മാനേജ്മെന്റ് അറിയിച്ചു. ഇന്നു രാത്രി 7.30ന് പഞ്ചാബ് ഒഡീഷ എഫ്സിയെ നേരിടും.
English Summary:
Punjab FC player Luca Majson, who was injured during the match, underwent surgery
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]