
മനസ്സിനേറ്റ ഒരു മുറിവും ശരീരത്തിനേറ്റ പരുക്കുമായാണ് ഇന്ത്യ ഇത്തവണ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനിറങ്ങുന്നത്. മുറിവ് 2023 ഏകദിന ലോകകപ്പിലെ ഫൈനൽ തോൽവി തന്നെ. പരുക്ക് ബോളിങ്ങിൽ ടീമിന്റെ വലംകയ്യായ ജസ്പ്രീത് ബുമ്രയുടെ പുറത്താകലും. ഐസിസി ഏകദിന കിരീടത്തിനായുള്ള 12 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാനിറങ്ങുന്ന ടീമിലെ 15 താരങ്ങൾക്കൊപ്പം രാജ്യത്തെ 150 കോടി ജനങ്ങളുടെ പ്രതീക്ഷയുടെ ഭാരവുമുണ്ട്. നാലാം ചാംപ്യൻസ് ട്രോഫിക്ക് ഇറങ്ങുന്ന വിരാട് കോലി മുതൽ 3 ഏകദിനങ്ങൾ മാത്രം കളിച്ചിട്ടുള്ള ഹർഷിത് റാണ വരെ ഉൾപ്പെടുന്ന ടീമിന് യുവത്വത്തിന്റെ പ്രസരിപ്പിക്കും പരിചയ സമ്പത്തിന്റെ കരുത്തുമേറെയാണ്. 2017 ചാംപ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാനോട് കീഴടങ്ങിയ ഇന്ത്യൻ ടീം ഇത്തവണയും ഗ്രൂപ്പ് റൗണ്ടിൽ പാക്കിസ്ഥാനൊപ്പമാണ്. ഇന്ന് ആദ്യ മത്സരത്തിൽ ബംഗ്ലദേശിനെ നേരിടുന്ന ഇന്ത്യ 23ന് പാക്കിസ്ഥാനെതിരെയും മാർച്ച് രണ്ടിന് ന്യൂസീലൻഡിനെതിരെയും ഗ്രൂപ്പ് മത്സരങ്ങൾ കളിക്കും.
FORM
2023 ഏകദിന ലോകകപ്പിനുശേഷം ഇതുവരെ 9 ഏകദിനങ്ങൾ മാത്രം കളിച്ച ഇന്ത്യ അതിൽ അഞ്ചെണ്ണം വിജയിച്ചു. 3 തോൽവികൾക്കൊപ്പം ഒരു മത്സരം ഫലമില്ലാതായി. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ഞെട്ടിക്കുന്ന തോൽവിയേറ്റു വാങ്ങിയെങ്കിലും (0–2) ദക്ഷിണാഫ്രിക്കയ്ക്കും (2–1) ഇംഗ്ലണ്ടിനുമെതിരായ (3–0) പരമ്പര വിജയങ്ങളിലൂടെ ഫോമിലേക്കു തിരിച്ചെത്തി. ചാംപ്യൻസ് ട്രോഫിക്കു തൊട്ടുമുൻപ് നടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ ഇന്ത്യൻ താരങ്ങൾ മികവ് തെളിയിച്ചു. ഐസിസി ടീം റാങ്കിങ്ങിലെ ഒന്നാം സ്ഥാനത്തിന്റെ പകിട്ടുമായെത്തുന്ന ഇന്ത്യൻ ടീമിലെ ശുഭ്മൻ ഗിൽ ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാമതാണ്. 2017ൽ ചാംപ്യൻസ് ട്രോഫി കളിച്ച ടീമിലെ 5 പേർ ഇത്തവണയും ഇന്ത്യൻ സംഘത്തിലുണ്ട്.
STRENGTH
∙ ഗ്രൂപ്പിൽ പാക്കിസ്ഥാൻ അടക്കമുള്ള 3 ടീമുകൾക്കും 3 വേദികളിലായി മത്സരങ്ങൾ കളിക്കേണ്ടിവരുമ്പോൾ ദുബായ് സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ എല്ലാ മത്സരങ്ങളും. ഒരു വേദിയെ മാത്രം ‘പഠിച്ചും’ ആശ്രയിച്ചും ടീമിന് മത്സര തന്ത്രങ്ങളൊരുക്കാം.
അഞ്ച് സ്പിന്നർമാരെ ടീമിലെടുത്തതിന്റെ കാരണം ഇന്നറിയാം! ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്ക് രണ്ട് ലക്ഷ്യങ്ങൾ
Cricket
∙ ഉജ്വല ഫോമിലുള്ള ബാറ്റിങ് നിരയാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. രോഹിത് ശർമ, ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ എന്നീ 5 ബാറ്റർമാർ ഏകദിനത്തിൽ കഴിഞ്ഞ 2 വർഷത്തിനിടെ 1,000 റൺസിൽ കൂടുതൽ നേടിയിട്ടുണ്ട്.
∙ ഐസിസി ടൂർണമെന്റുകളിലെ സൂപ്പർ താരമായ വിരാട് കോലി ചാംപ്യൻസ് ട്രോഫിയിലെ നേട്ടം 88.16 ശരാശരിയിൽ 529 റൺസാണ്. 53.44 ശരാശരിയിൽ 481 റൺസാണ് ക്യാപ്റ്റൻ രോഹിത് ശർമയുടെ സമ്പാദ്യം.
കളിക്കാത്തതിനാൽ പതാക വേണ്ടെന്ന് ന്യായീകരണം; മുന്നറിയിപ്പിനു പിന്നാലെ കറാച്ചിയിൽ ഇന്ത്യൻ പതാകയും
Cricket
∙ കരുത്തരായ ഓൾറൗണ്ടർമാരുടെ സാന്നിധ്യം ടൂർണമെന്റിൽ ഇന്ത്യയ്ക്കു മേൽക്കൈ നൽകും. പേസ് ബോളിങ് ഓൾറൗണ്ടറായ ഹാർദിക് പാണ്ഡ്യ ടീമിലെ മൂന്നാം പേസറുടെ റോൾ വഹിക്കുമ്പോൾ ഇടംകൈ സ്പിന്നർമാരായ അക്ഷർ പട്ടേലും രവീന്ദ്ര ജഡേജയും ബാറ്റിങ്ങിനും മുതൽക്കൂട്ടാണ്.
WEAKNESS
∙ ജസ്പ്രീത് ബുമ്രയുടെ അഭാവത്തിൽ മൂർച്ച കുറഞ്ഞ പേസ് ബോളിങ് നിരയിലാണ് ഇന്ത്യയുടെ പ്രധാന ആശങ്ക. പരുക്കിനുശേഷം ഫോമിലേക്കു തിരിച്ചെത്താത്ത മുഹമ്മദ് ഷമി 2023 ലോകകപ്പിനുശേഷം ഇതുവരെ കളിച്ചത് 2 ഏകദിനങ്ങൾ മാത്രം. അർഷ്ദീപ് സിങ്ങും ഹർഷിത് റാണയും ചേർന്ന് ആകെ കളിച്ചത് 12 ഏകദിന മത്സരങ്ങൾ.
∙ ബുമ്രയും മുഹമ്മദ് സിറാജും ഇല്ലാത്ത പേസ് നിരയുടെ ന്യൂബോളിലെ പ്രകടനം ആശങ്കാജനകമാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ആദ്യ 18 ഓവറുകളിൽനിന്നായി (ഓരോ മത്സരത്തിലും 6 ഓവർ വീതം) 146 റൺസ് വഴങ്ങിയ ഇന്ത്യൻ പേസർമാർക്ക് ഒരു വിക്കറ്റുപോലും നേടാനായതുമില്ല. മുഹമ്മദ് ഷമി മൂന്നാം പേസറായി എത്തുമ്പോൾ ന്യൂബോളിലും ഡെത്ത് ഓവറിലും അർഷ്ദീപ് സിങ്ങിനെ അമിതമായി ആശ്രയിക്കേണ്ടിവരും.
∙ ചാംപ്യൻസ് ട്രോഫിക്ക് മുൻപ് ദുബായിൽ നടന്ന ഇന്റർനാഷനൽ ട്വന്റി20 ലീഗിൽ 68.2 ശതമാനം വിക്കറ്റുകളും നേടിയത് പേസ് ബോളർമാരാണ്. ദുബായിലെ പിച്ച് മുന്നിൽകണ്ട് ടീമിൽ 5 സ്പിന്നർമാരെ ഉൾപ്പെടുത്തിയ ഇന്ത്യയുടെ തന്ത്രം പിഴയ്ക്കുമോ എന്നാണ് ആശങ്ക.
English Summary:
India’s Champions Trophy campaign begins with high hopes, despite the absence of key bowler Jasprit Bumrah and the recent World Cup final loss. The team
TAGS
Indian Cricket Team
Champions Trophy Cricket 2025
Jasprit Bumrah
International Cricket Council (ICC)
Sports
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com