
കറാച്ചി∙ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ബാറ്റുകൊണ്ടും ബോളുകൊണ്ടും സമഗ്രാധിപത്യം പുലർത്തിയ ന്യൂസീലൻഡിന് ആതിഥേയരായ പാക്കിസ്ഥാനെതിരെ 60 റൺസിന്റെ ആധികാരിക ജയം. കിവീസ് മുന്നോട്ടുവച്ച 321 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാന്റെ പോരാട്ടം 260ൽ അവസാനിച്ചു. സ്കോർ: ന്യൂസീലൻഡ് 50 ഓവറിൽ 5ന് 320. പാക്കിസ്ഥാൻ 47.2 ഓവറിൽ 260ന് പുറത്ത്.
ഉജ്വല ഫോമിൽ ബാറ്റിങ് നിര, എല്ലാ കളിയും ഒരു വേദിയിൽ; ഇന്ത്യയ്ക്ക് തലവേദനയായി പേസ് ബോളിങ്
Cricket
പൊരുതാതെ പാക്കിസ്ഥാൻ
മത്സരത്തിന്റെ ഒരുഘട്ടത്തിൽ പോലും വിജയപ്രതീക്ഷ നൽകാതെയാണ് കിവീസിനെതിരെ പാക്കിസ്ഥാൻ ബാറ്റ് ചെയ്തത്. തുടക്കത്തിൽ തന്നെ ഓപ്പൺ സൗദ് ഷക്കീലിനെയും (6) തൊട്ടുപിന്നാലെ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാനെയും (3) നഷ്ടമായ പാക്ക്, പവർപ്ലേ അവസാനിക്കുമ്പോൾ 2ന് 22 എന്ന നിലയിലായിരുന്നു.
പിന്നാലെ കൂറ്റൻ അടികൾക്കു ശ്രമിച്ച ഫഖർ സമാനും (24) വീണതോടെ പാക്കിസ്ഥാൻ പ്രതിരോധത്തിലായി. നാലാം വിക്കറ്റിൽ 58 റൺസ് കൂട്ടിച്ചേർത്ത ബാബർ അസം (64)– സൽമാൻ അലി ആഗ (42) സഖ്യം ആതിഥേയർക്ക് പ്രതീക്ഷ നൽകിയെങ്കിലും മധ്യ ഓവറുകളിൽ കിവീസ് സ്പിന്നർമാർ പിടിമുറുക്കിയതോടെ സ്കോറിങ് ഇഴഞ്ഞു. സൽമാനും ബാബറും പുറത്തായതിനു പിന്നാലെ ഖുഷ്ദിൽ ഷാ (69) നടത്തിയ ഒറ്റയാൾ പോരാട്ടത്തിന് പാക്കിസ്ഥാന്റെ തോൽവി ഭാരം കുറയ്ക്കാനേ സാധിച്ചുള്ളൂ.
അഞ്ച് സ്പിന്നർമാരെ ടീമിലെടുത്തതിന്റെ കാരണം ഇന്നറിയാം! ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്ക് രണ്ട് ലക്ഷ്യങ്ങൾ
Cricket
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസിന് വിൽ യങ് (107), ടോം ലാതം (118 നോട്ടൗട്ട്) എന്നിവരുടെ സെഞ്ചറികളാണ് മികച്ച സ്കോർ സമ്മാനിച്ചത്. ഒരു വശത്ത് യങ് കരുതലോടെ ബാറ്റ് ചെയ്തപ്പോൾ മറുവശത്ത് സ്കോറിങ്ങിന് വേഗം കൂട്ടുന്നതിലായിരുന്നു ലാതത്തിന്റെ ശ്രദ്ധ. മധ്യ ഓവറുകളിൽ പാക്ക് സ്പിന്നർമാർക്ക് പ്രതീക്ഷിച്ചപോലെ പിച്ചിൽ നിന്നു പിന്തുണ കിട്ടാതെ വന്നതോടെ, കിവീസ് ബാറ്റർമാർക്ക് കാര്യങ്ങൾ എളുപ്പമായി. 113 പന്തിൽ ഒരു സിക്സും 12 ഫോറും അടങ്ങുന്നതാണ് യങ്ങിന്റെ ഇന്നിങ്സ്.
104 പന്തിൽ 3 സിക്സും 10 ഫോറുമടക്കമാണ് ലാതം 118 റൺസ് നേടിയത്. യങ് പുറത്തായതിനു പിന്നാലെ ക്രീസിൽ എത്തിയ ഗ്ലെൻ ഫിലിപ്സ് ആക്രമിച്ചു കളിക്കാൻ തുടങ്ങിയതോടെ കിവീസ് സ്കോർ ബോർഡിന് വേഗം കൂടി. 39 പന്തിൽ 4 സിക്സും 3 ഫോറുമടക്കം 61 റൺസ് അടിച്ചുകൂട്ടിയ ഫിലിപ്സാണ് കിവീസിന്റെ സ്കോർ 300 കടത്തിയത്.
English Summary:
Champions Trophy: New Zealand wins by 60 runs against Pakistan in Champions Trophy opener
TAGS
Sports
Champions Trophy Cricket 2025
newzealand
Pakistan Cricket Team
Malayalam News
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com