
ആദ്യ രണ്ടു ദിനം കേരള ബാറ്റർമാർ നിയന്ത്രിച്ച രഞ്ജി ട്രോഫി സെമി ഫൈനൽ മത്സരത്തിന്റെ മൂന്നാം ദിനം ഗുജറാത്തിന്റെ ബാറ്റർമാർ ധീരമായി ഹൈജാക്ക് ചെയ്തു. കേരളം ഉയർത്തിയ 457 റൺസെന്ന കൂറ്റൻ സ്കോറിനു മുന്നിൽ പതറാതെ തിരിച്ചടിക്കുന്ന ഗുജറാത്ത് ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 222 റൺസ് എന്ന ശക്തമായ നിലയിലാണ്.
അഞ്ച് സ്പിന്നർമാരെ ടീമിലെടുത്തതിന്റെ കാരണം ഇന്നറിയാം! ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്ക് രണ്ട് ലക്ഷ്യങ്ങൾ
Cricket
സെഞ്ചറിയുമായി(117) പുറത്താകാതെ നിൽക്കുന്ന ഓപ്പണർ പ്രിയങ്ക് പഞ്ചാൽ ആണ് ആതിഥേയ പോരാട്ടം നയിക്കുന്നത്. 2 ദിവസവും 9 വിക്കറ്റും ശേഷിക്കെ കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ മറികടക്കാൻ വേണ്ടത് 236 റൺസ് കൂടി. അതിനിടെ 9 വിക്കറ്റും കൊയ്താൽ കളി കേരളത്തിന്റെ കയ്യിലാകും. നിലവിലെ സാഹചര്യത്തിൽ മത്സരത്തിന് ഫലമുണ്ടാകാൻ സാധ്യത കുറവായതിനാൽ ഒന്നാം ഇന്നിങ്സ് ലീഡ് നേടുന്നവരാകും ഫൈനലിലേക്ക് എത്തുക. അതാരെന്ന് ഇന്ന് വ്യക്തമാകും.
പ്രതീക്ഷയ്ക്കുമേൽ പ്രത്യാക്രമണം
രണ്ടാം ദിനം കേരള ഇന്നിങ്സിൽ 149 റൺസെടുത്തിരുന്ന മുഹമ്മദ് അസ്ഹറുദ്ദീൻ ഇന്നലെ തുടക്കത്തിൽ തന്നെ 150 തികച്ചു. പിന്നാലെ സ്കോറിങ്ങിന് വേഗം കൂട്ടാൻ അസ്ഹർ ശ്രമിച്ചെങ്കിലും ആദ്യം ആദിത്യ സർവതേയും (10) പിന്നാലെ എം.ഡി.നിധീഷ് (5), എൻ.പി.ബേസിൽ (1) എന്നിവരും പുറത്തായതോടെ കേരള ഇന്നിങ്സ് 457ൽ അവസാനിച്ചു. അസ്ഹർ പുറത്താകാതെ 177 റൺസ് നേടി. 341 ബോളിൽ 20 ഫോറും ഒരു സിക്സറും ഉൾപ്പെടുന്ന ഇന്നിങ്സ്.
കളിക്കാത്തതിനാൽ പതാക വേണ്ടെന്ന് ന്യായീകരണം; മുന്നറിയിപ്പിനു പിന്നാലെ കറാച്ചിയിൽ ഇന്ത്യൻ പതാകയും
Cricket
കൂറ്റൻ സ്കോറിന്റെ സമ്മർദത്തിൽ ഗുജറാത്തിനെ വീഴ്ത്താമെന്ന കേരളത്തിന്റെ കണക്കുകൂട്ടൽ തകർക്കുന്നതായിരുന്നു മിന്നുന്ന ഫോമിലുള്ള പ്രിയങ്ക് പഞ്ചാലും ആര്യ ദേശായിയും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ട്. തുടക്കം മുതൽ പതറാതെ സ്കോർ ചെയ്ത ഇരുവരും ചേർന്ന് വേഗം സ്കോർ ഉയർത്തി. ഒടുവിൽ ഉച്ചഭക്ഷണത്തിന് ശേഷം കേരളം കാത്തിരുന്ന ബ്രേക്ക് സമ്മാനിച്ചത് എൻ.പി.ബേസിലാണ്.
അർധ സെഞ്ചറിയുമായി മുന്നേറിയ ആര്യ ദേശായിയുടെ (73) കുറ്റി സ്ലോബോളിൽ തെറിപ്പിച്ചു. പിന്നാലെ എത്തിയ മനൻ ഹിംഗ്രാജിയയും (30) കരുതലോടെ കളിച്ച് ചുവടുറപ്പിച്ചതോടെ മൂന്നാം ദിനം കേരളത്തിന് നിരാശയുടേതും ഗുജറാത്തിന് പ്രതീക്ഷയുടേതുമായി. വേഗം കുറഞ്ഞ പിച്ചിൽ കേരളത്തിനായി 4 സ്പിന്നർമാർ ബോൾ എടുത്തിട്ടും ഫലമുണ്ടായില്ല. ഇവിടെ നടന്ന മുൻ മത്സരങ്ങളുടെ രീതി അനുസരിച്ച് നാലാം ദിനമായ ഇന്ന് സ്പിന്നർമാർക്ക് അനുകൂലമായി പിച്ച് മാറുമെന്ന പ്രതീക്ഷയിലാണ് കേരളം.
കേരളം: ഫൈനൽ സാധ്യതകൾ ഇങ്ങനെ
∙ ഗുജറാത്തിനെ തോൽപിക്കുക എന്നതാണ് ആദ്യ വഴി. ഒന്നാം ഇന്നിങ്സിൽ ശക്തമായി തിരിച്ചടിക്കുന്ന ഗുജറാത്തിന്റെ മുൻ നിര വിക്കറ്റുകൾ നാലാം ദിനമായ ഇന്ന് അതിവേഗം പിഴുതാൽ മാത്രമേ രണ്ടാം ഇന്നിങ്സിലേക്ക് കടന്ന് മത്സരത്തിന് ഫലമുണ്ടാകാനുള്ള സാധ്യതയുള്ളൂ.
∙ മത്സരം ഫലമില്ലാതെയാണ് പൂർത്തിയാകുന്നതെങ്കിൽ ഒന്നാം ഇന്നിങ്സ് ലീഡ് നേടുന്നവരാകും ഫൈനലിൽ എത്തുക. അതിനും ഇന്നത്തെ കളിയാവും നിർണായകം.
∙ ഇന്നും നാളെയും കളിച്ചിട്ടും ഗുജറാത്ത് ഒന്നാം ഇന്നിങ്സ് ലീഡ് നേടാതിരിക്കുകയും അതേസമയം അവരുടെ ഒന്നാം ഇന്നിങ്സ് പൂർത്തിയാവാതിരിക്കുകയും ചെയ്താലും ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തെക്കാൾ (29) പോയിന്റ് നേടിയ ടീം (31) എന്ന നിലയിൽ ഗുജറാത്ത് തന്നെ ഫൈനലിലെത്തും.
English Summary:
Gujarat vs Kerala, Ranji Trophy 2024-25 Semi Final, Day 4 – Live Updates
TAGS
Sports
Malayalam News
Ranji Trophy
Kerala Cricket Team
Gujarat
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com