ലക്നൗ∙ ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ് സമ്മാനിച്ച സ്പോർട്സ് ബൈക്കിൽ ജോലിക്കു പോയി പിതാവ് ഖൻചന്ദ് സിങ്. മകൻ ദേശീയ ടീമിലെ പ്രധാന താരമായിട്ടും ഗ്യാസ് സിലിണ്ടറുകൾ ചുമന്ന് വീടുകളിലെത്തിച്ചു നൽകിയാണ് റിങ്കുവിന്റെ പിതാവ് ഇപ്പോഴും ജീവിക്കുന്നത്. പിതാവിന് ഇഷ്ടമുള്ള ജോലി തുടരുകയാണു ചെയ്യുന്നതെന്നു റിങ്കു സിങ് നേരത്തേ പ്രതികരിച്ചിരുന്നു. റിങ്കുവിന്റെ പിതാവ് സ്പോർട്സ് ബൈക്കിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സൂര്യകുമാർ യാദവ് ‘എക്സ് ഫാക്ടർ’ താരം, ചാംപ്യൻസ് ട്രോഫി ടീമിൽനിന്ന് ഒഴിവാക്കിയത് ഞെട്ടിച്ചു: ആഞ്ഞടിച്ച് സുരേഷ് റെയ്ന
Cricket
അഞ്ചു ലക്ഷത്തിലേറെ രൂപ വിലയുള്ള കവസാക്കി നിഞ്ച ബൈക്കാണ് റിങ്കു പിതാവിനു നൽകിയത്. ഇക്കഴിഞ്ഞ ഐപിഎൽ മെഗാലേലത്തിനു മുൻപ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 13 കോടി രൂപ നൽകിയാണ് റിങ്കു സിങ്ങിനെ നിലനിർത്തിയത്. ഇന്ത്യ– ഇംഗ്ലണ്ട് ട്വന്റി20 പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് റിങ്കുവിപ്പോൾ. ഇന്ത്യൻ ട്വന്റി20 ടീമിൽ സ്ഥിരം അംഗമാണെങ്കിലും ഏകദിന, ടെസ്റ്റ് ടീമുകളില്‍ അരങ്ങേറ്റ മത്സരം കളിക്കാൻ താരത്തിന് അവസരം ലഭിച്ചിരുന്നില്ല.
ഒരു സ്വകാര്യ പരിപാടിയില്‍വച്ച് തൊഴിലാളികൾക്കെല്ലാം പണം വിതരണം ചെയ്യുന്ന റിങ്കു സിങ്ങിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഉത്തർപ്രദേശില്‍നിന്നുള്ള സമാജ്വാദി പാർട്ടി എംപി പ്രിയ സരോജും റിങ്കു സിങ്ങും തമ്മിലുള്ള വിവാഹം നടത്താനുള്ള ഒരുക്കത്തിലാണ് താരത്തിന്റെ കുടുംബം. സമാജ്വാദി പാർട്ടിയുടെ മുതിർന്ന നേതാവും യുപി നിയമസഭാംഗവുമായ തുഫാനി സരോജിന്റെ മകളാണ് പ്രിയ.
View this post on Instagram
English Summary:
Rinku Singh’s Father Goes To Work On Sports Bike Gifted By Son
TAGS
Rinku Singh
Indian Cricket Team
Board of Cricket Control in India (BCCI)
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com