ധാക്ക∙ ബംഗ്ലദേശ് പ്രീമിയർ ലീഗ് മത്സരത്തിനിടെ ഓപ്പണിങ് ബാറ്റർ ലിറ്റൻ ദാസിനെ അപമാനിച്ച് ആരാധകർ. ബംഗ്ലദേശ് ലീഗിൽ ധാക്ക ക്യാപിറ്റൽസും ഫോർച്യൂൺ ബാരിഷാലും തമ്മിലുള്ള മത്സരത്തിനിടെയാണ് ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന ലിറ്റൻ ദാസിനെതിരെ ആരാധകർ തിരിഞ്ഞത്. ലിറ്റൻ ഗാലറിയിലേക്കു നോക്കുമ്പോൾ എഴുന്നേറ്റുനിന്ന് പരിഹാസ വാക്കുകൾ മുഴക്കുന്ന ആരാധകരുടെ ദൃശ്യങ്ങൾ പുറത്തുവന്നു.
പന്ത് തലമുറയിലെ മികച്ച പ്രതിഭ, അവസരങ്ങള്‍ വേണം: സഞ്ജുവിനെ ഒഴിവാക്കിയത് ന്യായീകരിച്ച് ആകാശ് ചോപ്ര
Cricket
ആരാധകരുടെ പ്രകോപനത്തിന് എന്താണു കാരണമെന്നു വ്യക്തമല്ല. എന്നാൽ ഗാലറിയിൽനിന്നുള്ള പരിഹാസത്തിൽ ലിറ്റൻ ദാസ് അസ്വസ്ഥനാണെന്നു ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്. നേരത്തേയും ലിറ്റൻ ദാസിനെതിരെ ബംഗ്ലദേശ് ആരാധകർ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വർഷം തുടർച്ചയായി ബാറ്റിങ്ങിൽ പരാജയപ്പെട്ട താരത്തെ ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിൽനിന്ന് ഒഴിവാക്കിയിരുന്നു.
ബോളിങ് ആക്ഷന്റെ പേരിൽ വിവാദത്തിലായ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനും ചാംപ്യൻസ് ട്രോഫി ടീമിൽ ഇടം ലഭിച്ചിരുന്നില്ല. ബംഗ്ലദേശ് ലീഗില്‍ ധാക്കയുടെ താരമായ ലിറ്റൻ ഏഴു മത്സരങ്ങളിൽനിന്ന് ഒരു സെഞ്ചറിയുൾപ്പടെ 253 റൺസെടുത്തിട്ടുണ്ട്. പക്ഷേ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് ധാക്ക ക്യാപിറ്റൽസ്. എട്ടു മത്സരങ്ങൾ പൂർത്തിയായപ്പോൾ ഏഴിലും തോറ്റ ധാക്ക രണ്ടു പോയിന്റുമായി അവസാന സ്ഥാനത്താണ്.
Bangladeshi crowd harassing Hindu player Litton Das
Shameless people..pic.twitter.com/FmGVegvzl7
— Frontalforce 🇮🇳 (@FrontalForce) January 18, 2025
English Summary:
Bangladesh Fans Brutally Mock Litton Das During BPL 2024-25 Match
TAGS
Bangladesh Premier League (BPL)
Bangladesh Cricket Board (BCB)
Liton Das
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com