ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായി ആരു വരണം? സിലക്ഷൻ കമ്മിറ്റി യോഗത്തിൽ ഈ ചോദ്യമുയർന്നപ്പോൾ പരിശീലകൻ ഗൗതം ഗംഭീർ ആദ്യം പറഞ്ഞ പേര് ഹാർദിക് പാണ്ഡ്യയുടേതായിരുന്നു. എന്നാൽ, ക്യാപ്റ്റൻ രോഹിത് ശർമ ശുഭ്മൻ ഗില്ലിനായി രംഗത്തെത്തി. ഇതോടെ വൈസ് ക്യാപ്റ്റന്റെ പേരിൽ ഇരുവരും രണ്ടു തട്ടിലായി. ഒടുവിൽ തീരുമാനം ചീഫ് സിലക്ടർ അജിത് അഗാർക്കർക്കു വിട്ടു. അഗാർക്കറും ഗില്ലിനെ പിന്തുണച്ചതോടെ ഹാർദിക്കിനെ മറികടന്ന് ഗിൽ വൈസ് ക്യാപ്റ്റനായി.
സഞ്ജു സാംസൺ നിരാശപ്പെടരുത്, പിന്നിലാക്കിയത് ‘ഗെയിം ചെയ്ഞ്ചർ’ ഋഷഭ് പന്താണ്: സുനിൽ ഗാവസ്കര്
Cricket
ഇത്തരത്തിൽ ടീം തിരഞ്ഞെടുപ്പിൽ ഉടനീളം ക്യാപ്റ്റനും കോച്ചും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നതായാണ് സിലക്ഷൻ കമ്മിറ്റി മീറ്റിങ്ങിനു ശേഷം പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബോർഡർ– ഗാവസ്കർ ട്രോഫി പരമ്പരയ്ക്കിടെ തന്നെ ഗംഭീറും രോഹിത്തും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ പ്രശ്നങ്ങളാണ് ചാംപ്യൻസ് ട്രോഫി ടീം തിരഞ്ഞെടുപ്പിലേക്കും നീണ്ടതെന്നാണ് വിവരം.
കെസിഎ ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്റെ കരിയർ തകർക്കുന്നു, അവർക്കു വിഷമമില്ലേ?: ആഞ്ഞടിച്ച് തരൂർ
Cricket
സിറാജിനെ വേണ്ട
പേസർ മുഹമ്മദ് സിറാജിന്റെ കാര്യത്തിലും ക്യാപ്റ്റനും കോച്ചും തമ്മിൽ രണ്ട് അഭിപ്രായം ഉണ്ടായിരുന്നു. മൂന്നാം പേസറായി സിറാജിനെ മതിയെന്നു ഗംഭീർ വാശിപിടിച്ചെങ്കിലും അർഷ്ദീപ് സിങ്ങിനു വേണ്ടി രോഹിത് നിലകൊണ്ടതോടെ സിറാജിനെ ഒഴിവാക്കുകയായിരുന്നു. ഡെത്ത് ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിയാനുള്ള അർഷ്ദീപിന്റെ കഴിവാണ് സിലക്ഷനു മാനദണ്ഡമായി രോഹിത് മുന്നോട്ടുവച്ചത്.
English Summary:
Champions Trophy Controversy: Captain Rohit Sharma and coach Gautam Gambhir clashed over the India Champions Trophy team selection
TAGS
Indian Cricket Team
Gautam Gambhir
Rohit Sharma
Ajit Agarkar
Cricket
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com