മെൽബൺ∙ കുടുംബത്തിന്റെ ദൃശ്യങ്ങൾ പകർത്താന്‍ ശ്രമിച്ച ഓസ്ട്രേലിയൻ മാധ്യമപ്രവർത്തകയോട് ചൂടായി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി. നാലാം ടെസ്റ്റിനായി ഇന്ത്യൻ താരം മെൽബണിലേക്കു പോകുംവഴിയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഭാര്യ അനുഷ്ക ശർമയ്ക്കും രണ്ടു മക്കൾക്കുമൊപ്പമായിരുന്നു കോലിയുടെ യാത്ര. വിമാനത്താവളത്തിൽനിന്നു പുറത്തിറങ്ങുന്നതിനിടെയാണ് ഓസ്ട്രേലിയൻ മാധ്യമ പ്രവർത്തക ദൃശ്യങ്ങൾ പകർത്തുന്നത് കോലിയുടെ ശ്രദ്ധയിൽപെട്ടത്.
അശ്വിനെ അപമാനിച്ചു, എത്ര കാലം ഇത് സഹിക്കും?: ഞെട്ടിച്ച് പിതാവിന്റെ ആരോപണം
Cricket
മാധ്യമപ്രവർത്തകയുടെ അടുത്തെത്തിയ കോലി ചൂടാകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ‘‘കുട്ടികൾക്കൊപ്പം പോകുമ്പോൾ എനിക്കു സ്വകാര്യത ആവശ്യമാണ്. എന്നോട് അനുവാദം ചോദിക്കാതെ ദൃശ്യങ്ങൾ പകര്‍ത്താന്‍ സാധിക്കില്ല.’’– കോലി പ്രതികരിച്ചു. എന്നാൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം സ്കോട്ട് ബോളണ്ടിന്റെ പ്രതികരണം എടുക്കാനെത്തിയ മാധ്യമപ്രവർത്തകയോടാണ് കോലി ദേഷ്യപ്പെട്ടതെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
ബോളണ്ട് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ, അതുവഴി കടന്നുപോയ കോലി തെറ്റിദ്ധരിക്കുകയായിരുന്നു എന്നുമാണ് ഓസ്ട്രേലിയൻ മാധ്യമങ്ങളുടെ വിശദീകരണം. ബോളണ്ട് മടങ്ങാനൊരുങ്ങുമ്പോൾ, കോലിയെത്തിയതിനാൽ മാധ്യമപ്രവർത്തകർ ഇന്ത്യൻ താരത്തിന്റെയും ദൃശ്യങ്ങൾ പകർത്താന്‍ ശ്രമിച്ചതായും ഇതാണു പ്രശ്നങ്ങളിലേക്കു നയിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ടീമിലെടുത്താൽ കളിക്കാൻ തയാർ, എന്നിട്ടും അശ്വിനെ വിരമിക്കാൻ അനുവദിച്ചു; സിലക്ടമാരുടെ സന്ദേശം വ്യക്തമെന്ന് ഭോഗ്ലെ
Cricket
ഡിസംബർ 26ന് മെൽബണിലാണ് ഇന്ത്യ– ഓസ്ട്രേലിയ പരമ്പരയിലെ നാലാം മത്സരം നടക്കേണ്ടത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് അടുത്ത മത്സരങ്ങളിൽ ജയം അനിവാര്യമാണ്. പെർത്ത് ടെസ്റ്റിൽ സെഞ്ചറി നേടിയ കോലിക്ക്, പിന്നീടുള്ള മത്സരങ്ങളിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. പരമ്പരയിൽ ഇന്ത്യയും ഓസ്ട്രേലിയയും 1–1 എന്ന നിലയിലാണ്. ബ്രിസ്ബെയ്നിൽ നടന്ന മൂന്നാം മത്സരം സമനിലയിലാണ് അവസാനിച്ചത്.
Indian cricket superstar Virat Kohli has been involved in a fiery confrontation at Melbourne Airport. @theodrop has the details. https://t.co/5zYfOfGqUb #AUSvIND #7NEWS pic.twitter.com/uXqGzmMAJi
— 7NEWS Melbourne (@7NewsMelbourne) December 19, 2024
English Summary:
Virat Kohli involved in heated argument with Australian TV journalist