കൊൽക്കത്ത∙ വിഖ്യാതമായ ഈഡൻ ഗാർഡൻസ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മലയാളി കേണൽ എൻ.ജെ.നായരുടെ പേരിൽ സ്റ്റാൻഡ് പ്രഖ്യാപിച്ച് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ. എറണാകുളം സ്വദേശിയായ കേണൽ എൻ.ജെ.നായർ 1993 ഡിസംബർ 20നു നാഗ വിമതരുമായി നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിക്കുകയായിരുന്നു.
ധീരതയ്ക്കുള്ള പരമോന്നത പുരസ്കാരമായ അശോകചക്ര എൻ.ജെ. നായർക്കു 1994ൽ മരണാനന്തര ബഹുമതിയായി സമ്മാനിച്ചു. എൻ.ജെ.നായർക്കു പുറമേ ഇന്ത്യൻ വനിതാ ക്രിക്കറ്ററും ബംഗാൾ താരവുമായിരുന്ന ജുലൻ ഗോസാമിയുടെ പേരിലും ഈഡൻ ഗാർഡൻസിൽ സ്റ്റാൻഡ് തയാറാക്കിയതായി അസോസിയേഷൻ അറിയിച്ചു.
English Summary:
Braveheart Malayali: Eden Gardens will honor Malayali Colonel N.J. Nair with a dedicated stand, recognizing his ultimate sacrifice and bravery awarded with the Ashoka Chakra. The stadium will also honor Jhulan Goswami, a celebrated Indian cricketer.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]