
ദുബായ് ∙ വെസ്റ്റിൻഡീസിനെതിരെ 8 റൺസ് വിജയത്തോടെ ന്യൂസീലൻഡ് വനിതാ ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ. സെമിഫൈനലിൽ ആദ്യം ബാറ്റു ചെയ്ത് ന്യൂസീലൻഡ് 9 വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുത്തപ്പോൾ വിൻഡീസിന്റെ മറുപടി 8 വിക്കറ്റ് നഷ്ടത്തിൽ 120 റൺസിൽ അവസാനിച്ചു.
3 വിക്കറ്റെടുത്ത ഏദൻ കാഴ്സനും 2 വിക്കറ്റ് നേടിയ അമേലി കെറും ചേർന്നാണ് വിൻഡീസ് ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത്. നാളെ നടക്കുന്ന ഫൈനലിൽ ദക്ഷിണാഫിക്കയാണ് കിവീസിന്റെ എതിരാളികൾ.
English Summary:
Women’s Twenty20 World Cup New Zealand final
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]