
ബെംഗളൂരു ∙ ഐഎസ്എൽ ഫുട്ബോളിൽ പഞ്ചാബ് എഫ്സിയെ 1–0ന് തോൽപിച്ച ബെംഗളൂരു എഫ്സി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 43–ാം മിനിറ്റിൽ നവോറം റോഷൻ സിങ്ങാണ് ബെംഗളൂരുവിന്റെ വിജയഗോൾ നേടിയത്. ജയത്തോടെ, തുടർച്ചയായ 5–ാം മത്സരത്തിലും ഗോൾ വഴങ്ങാതിരുന്ന ബെംഗളൂരു പുതിയ ലീഗ് റെക്കോർഡിട്ടു.
ഗോൾ വഴങ്ങാതെ 481 മിനിറ്റുകളാണ് നിലവിൽ ബെംഗളൂരുവിന്റെ പേരിലുള്ളത്. ജംഷഡ്പുർ എഫ്സി 2017–18 സീസണിൽ സ്ഥാപിച്ച 389 മിനിറ്റിന്റെ റെക്കോർഡാണ് തിരുത്തിയത്.
English Summary:
Bengaluru fc first in Indian Super League Points Table
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]