
ആലൂർ (കർണാടക) ∙ മഴയുടെ ഇന്നിങ്സ് കഴിഞ്ഞ് മത്സരത്തിനിറങ്ങിയ കേരളത്തിനു രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ആദ്യദിനം മികച്ച തുടക്കം. 23 ഓവർ മാത്രം കളി നടന്ന ദിവസം വിക്കറ്റ് നഷ്ടമില്ലാതെ 88 റൺസിലാണ് കേരളം. 57 റൺസോടെ രോഹൻ കുന്നുമ്മലും 31 റൺസോടെ വത്സൽ ഗോവിന്ദുമാണ് ക്രീസിൽ. ടോസ് നേടിയ കർണാടക ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 74 പന്തിൽ ഒൻപത് ഫോറും ഒരു സിക്സും അടങ്ങുന്നതാണു രോഹന്റെ ഇന്നിങ്സ്. വത്സൽ ഗോവിന്ദ് 4 ഫോറടിച്ചു.
കഴിഞ്ഞ മത്സരത്തിൽ ഇല്ലാതിരുന്ന സഞ്ജു സാംസൺ, എം.ഡി. നിധീഷ്, കെ.എം. ആസിഫ് എന്നിവർക്ക് ഇത്തവണ ടീമിൽ ഇടം ലഭിച്ചു.
English Summary:
Ranji trophy Kerala vs Karnataka first day match updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]