കോഴിക്കോട് ∙ സൂപ്പർലീഗ് കേരള ഫുട്ബോളിന്റെ മൂന്നാം റൗണ്ടിലെ ആദ്യമത്സരത്തിൽ കാലിക്കറ്റ് എഫ്സിയും ഫോഴ്സ കൊച്ചിയും തമ്മിലുള്ള മത്സരം സമനിലയായി (1–1). കാലിക്കറ്റ് എഫ്സിക്കുവേണ്ടി ഗനി അഹമ്മദ് നിഗമാണ് 42–ാം മിനിറ്റിൽ ഗോൾ നേടിയത്. 75–ാം മിനിറ്റിൽ ദക്ഷിണാഫ്രിക്കൻ താരം സ്പെഫല്ലോ കൊച്ചിക്കായി ഗോൾ മടക്കി. നേരത്തേ, മലപ്പുറത്തിനെതിരെ 2 ഗോൾ നേടിയ ഗനിയുടെ ലീഗിലെ ആകെ ഗോൾ നേട്ടം 3 ആയി. ലീഗിലെ ടോപ്സ്കോററാണിപ്പോൾ കോഴിക്കോട് നാദാപുരം സ്വദേശിയായ ഗനി. അബ്ദുൽ ഹക്കു നൽകിയ ത്രോ ജിജോ ജോസഫ് സ്വീകരിച്ച് മുന്നോട്ടു നീങ്ങി ഇടതുവശത്തുകൂടി കയറി വന്ന ഗനി അഹമ്മദ് നിഗത്തിനു കൈമാറി. ബോക്സിനു വളരെ അകലെനിന്ന് ഗനി തൊടുത്ത ലോങ് റേഞ്ചർ പോസ്റ്റിനകത്തേക്ക് പറന്നിറങ്ങി (1–0).
രണ്ടാം പകുതിയിൽ സബ്സ്റ്റിറ്റ്യൂട്ടായി ദക്ഷിണാഫ്രിക്കൻ താരം ന്യൂബോ സിയാൻഡയെ ഇറക്കിയ കൊച്ചി പരിശീലകൻ മരിയോ ലിമോസിന്റെ നീക്കം ഫലം കണ്ടു. 75ാം മിനിറ്റിൽ ഹെഡറിലൂടെ ന്യൂബോ സിയാൻഡ ഗോളാക്കി (1–1).
English Summary:
Match between Calicut FC and Forza Kochi ended in a draw.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]