
നാഗ്പുർ∙ സൂപ്പർതാരങ്ങളെല്ലാം കൂട്ടത്തോടെ നിരാശപ്പെടുത്തിയതോടെ അപകടാവസ്ഥയിലായ മുംബൈയ്ക്ക്, വിദർഭയ്ക്കെതിരായ രഞ്ജി ട്രോഫി സെമിയിൽ ഇന്ന് നിർണായക ദിനം. ഏഴു വിക്കറ്റ് നഷ്ടത്തിൽ 188 റൺസുമായി മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിക്കുന്ന മുംബൈ, ഇപ്പോഴും വിദർഭയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 383 റൺസിനേക്കാൾ 195 റൺസ് പിന്നിലാണ്. കൈവശമുള്ളത് ആകെ മൂന്നു വിക്കറ്റും. ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങുന്ന സാഹചര്യം വന്നാൽ പിന്നെ മത്സരം ജയിച്ചാലേ മുംബൈയ്ക്ക് ഫൈനൽ കളിക്കാനാകൂ. സമനില കൊണ്ട് പിന്നെ കാര്യമില്ലെന്ന് ചുരുക്കം.
ഒരിക്കൽക്കൂടി മുംബൈയുടെ രക്ഷക വേഷം അണിയാനുള്ള ഷാർദുൽ താക്കൂറിന്റെ ശ്രമങ്ങൾ തകർത്തുകൊണ്ടാണ് വിദർഭ രണ്ടാം ദിനത്തിലെ കളി അവസാനിപ്പിച്ചത്. രഞ്ജി ട്രോഫി സെമിയിൽ ആറിന് 118 റൺസ് എന്ന നിലയിൽ തകർന്ന മുംബൈയെ, ഏഴാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ടുമായി രക്ഷപ്പെടുത്താനുള്ള താക്കൂറിന്റെ ശ്രമം വിദർഭ തകർത്തതോടെയാണ് രണ്ടാം ദിനം കളി നിർത്തുമ്പോൾ മുംബൈ 59 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എന്ന നിലയിലായത്. ഓപ്പണർ ആകാശ് ആനന്ദ് 67 റൺസോടെയും തനുഷ് കൊട്ടിയൻ അഞ്ച് റൺസോടെയും ക്രീസിലുണ്ട്.
ആക്രമണം വിദർഭ ക്യാംപിലേക്ക് നയിച്ച ഷാർദുൽ താക്കൂർ 41 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 37 റൺസെടുത്ത് പുറത്തായി. ആറിന് 118 റൺസ് എന്ന നിലയിൽ തകർന്ന മുംബൈയെ, ഏഴാം വിക്കറ്റിൽ ആകാശ് ആനന്ദിനൊപ്പം അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ച താക്കൂറിനെ വിദർഭ നിരയിലെ മറ്റൊരു താക്കൂർ (യഷ്) പുറത്താക്കി.
നേരത്തെ, കൂറ്റൻ സ്കോറിലേക്ക് നീങ്ങിയ വിദർഭയെ തകർപ്പൻ ബോളിങ് പ്രകടനവുമായി 383 റൺസിൽ ഒതുക്കിയ മുംബൈ തൊട്ടുപിന്നാലെ വൻ ബാറ്റിങ് തകർച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 118 റൺസ് എടുക്കുന്നതിനിടെ മുംബൈയ്ക്ക് നഷ്ടമയാത് ആറു വിക്കറ്റുകൾ. ഒരു ഘട്ടത്തിൽ രണ്ടിന് 113 റൺസ് എന്ന നിലയിൽ നിന്ന മുംബൈയാണ്, വെറും അഞ്ച് റൺസ് എടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ കൂടി നഷ്ടമാക്കി തകർച്ചയിലേക്ക് വീണത്. ഇന്ത്യൻ ടീമംഗങ്ങളായ അജിൻക്യ രഹാനെ (24 പന്തിൽ 18), ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (രണ്ടു പന്തിൽ പൂജ്യം), ബോളിങ്ങിൽ അഞ്ച് വിക്കറ്റുമായി തിളങ്ങിയ ശിവം ദുബെ (രണ്ടു പന്തിൽ പൂജ്യം) തുടങ്ങിയവർ നിരാശപ്പെടുത്തിയതോടെയാണ് മുംബൈ വൻ ബാറ്റിങ് തകർച്ചയെ അഭിമുഖീകരിച്ചത്.
മുംബൈ നിരയിൽ സിദ്ധേഷ് ലാഡ് 92 പന്തിൽ നാലു ഫോറുകൾ സഹിതം 35 റൺസെടുത്ത് പുറത്തായി. ഓപ്പണർ ആയുഷ് മാത്രെ (16 പന്തിൽ ഒൻപത്) ആണ് പുറത്തായ മറ്റൊരു താരം. സ്കോർ ബോർഡിൽ 18 റൺസ് മാത്രമുള്ളപ്പോൾ മാത്രെയെ നഷ്ടമായ മുംബൈയ്ക്കായി രണ്ടാം വിക്കറ്റിൽ ആനന്ദ് – ലാഡ് സഖ്യം അർധസെഞ്ചറി കൂട്ടുകെട്ട് തീർത്താണ് രക്ഷകരായത്. എന്നാൽ, സ്കോർ 113ൽ നിൽക്കെ വെറും 5 റൺസിന്റെ ഇടവേളയിൽ നാലു വിക്കറ്റ് നഷ്ടമാക്കി മുംബൈ വീണ്ടും തകർന്നു. വിദർഭയ്ക്കായി പാർഥ് രേഘാഡെ 11 ഓവറിൽ ഒൻപത് റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ദർശൻ നാൽകണ്ഡെ, യഷ് താക്കൂർ, ഹർഷ് ദുബെ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.
English Summary:
Vidarbha vs Mumbai, Ranji Trophy 2024-25 Semi Final, Day 3 – Live Updates
TAGS
Ranji Trophy
Ajinkya Rahane
Suryakumar Yadav
Shardul Thakur
Board of Cricket Control in India (BCCI)
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]