
ബെംഗളൂരു∙ ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 356 റൺസ് ലീഡ് വഴങ്ങിയെങ്കിലും രണ്ടാം ഇന്നിങ്സിൽ രണ്ടും കൽപ്പിച്ചാണ് ടീം ഇന്ത്യ ഇറങ്ങിയത്. ഓപ്പണർമാർ ചേർന്ന മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. ക്യാപ്റ്റൻ രോഹിത് ശർമ അർധസെഞ്ചറി തികയ്ക്കുകയും ചെയ്തു. എന്നാൽ തികച്ചു നിർഭാഗ്യകരമായിട്ടാണ് രോഹിത്തിന്റെ വിക്കറ്റ് വീണത്.
ലക്നൗവിന് രാഹുലിനെ വേണ്ട, പഞ്ചാബ് ആകെ നിലനിർത്തുന്നത് ഒരു താരത്തെ; സാധ്യതാ പട്ടിക ഇങ്ങനെ
Cricket
കിവീസ് സ്പിന്നർ അജാസ് പട്ടേലിന്റെ പന്തിലാണ് രോഹിത് ഔട്ടായത്. ഓഫ് സ്റ്റംപ് ലക്ഷ്യമാക്കി അജാസ് എറിഞ്ഞ ബോൾ, ഡിഫൻഡ് ചെയ്യുന്നതിനായി രോഹിത് മുന്നോട്ടു കുനിഞ്ഞു. എന്നാൽ പന്ത് ഗ്രൗണ്ടിൽ ബൗൺസ് ചെയ്യുകയും ഉരുണ്ട് ചെന്ന് സ്റ്റംപിൽ തട്ടുകയുമായിരുന്നു. തീർത്തും അപ്രതീക്ഷിതമായ വിക്കറ്റിൽ രോഹിത് നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. അൽപനേരം ക്രീസിൽ നിരാശനായി നിന്ന ശേഷമാണ് രോഹിത് നടന്നുനീങ്ങിയത്.
Here is the video of Rohit Sharma dismissal 💔 was batting so well https://t.co/o5hFZQ0ElK pic.twitter.com/er8uhVkTZP
— Cricspace (@raj_cricspace) October 18, 2024
ഒന്നാം വിക്കറ്റിൽ യശ്വസി ജയ്സ്വാളും രോഹിത്തും ചേർന്ന് 72 റൺസാണ് കൂട്ടിച്ചേർത്തത്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സ്കോർ കണ്ടെത്തുന്നതിനായിരുന്നു ഇരുവരുടെയും ശ്രമം. 63 പന്തിലാണ് രോഹിത് 52 റൺസെടുത്തത്. ഒരു സിക്സും എട്ടു ഫോറുമാണ് രോഹിത്തിന്റെ ബാറ്റിൽനിന്നു പിറന്നത്. രോഹിത്തിനെ കൂടാതെ വിരാട് കോലി, സർഫ്രാസ് ഖാൻ എന്നിവരും രണ്ടാം ഇന്നിങ്സിൽ അർധസെഞ്ചറി തികച്ചു.
English Summary:
Rohit Sharma Can’t Hide Disbelief After Freak Dismissal Against New Zealand
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]