
ബെംഗളൂരു ∙ പിച്ചിന്റെ സ്വഭാവം മനസ്സിലാക്കുന്നതിൽ തനിക്കു പിഴവു സംഭവിച്ചതായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ന്യൂസീലൻഡിനെതിരെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 46 റൺസിനു പുറത്തായതിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു രോഹിത്.
ഒരുമിച്ചു ജീവിക്കാനില്ല, സ്വത്തിന്റെ പകുതി വേണം: വിവാഹമോചനം ആവശ്യപ്പെട്ട് ഇംഗ്ലണ്ട് താരത്തിന്റെ ഭാര്യ
Football
‘46 എന്ന സ്കോർ കാണുമ്പോൾ ക്യാപ്റ്റനെന്ന നിലയ്ക്ക് എനിക്കു സങ്കടമുണ്ട്. എന്റെ പിഴവാണ് എല്ലാറ്റിനും കാരണം. ഒരു വർഷം രണ്ടോ മൂന്നോ തെറ്റായ തീരുമാനങ്ങൾ സ്വാഭാവികമാണ്. അത്തരമൊന്നായി ഇതിനെയും കാണുന്നു. കിവീസ് പേസർമാരെ ചെറുത്തുനിൽക്കാൻ നമ്മൾ ശ്രമിക്കേണ്ടിയിരുന്നു. എന്നാൽ, അത്തരമൊരു ശ്രമവും ആരുടെയും ഭാഗത്തുനിന്നുണ്ടായില്ല.
ഇതിനു മുൻപും ഇവിടെ ഒട്ടേറെ മത്സരങ്ങൾ കളിച്ചവരാണു നമ്മൾ. പക്ഷേ, ഈ മോശം ദിവസത്തിൽ എല്ലാം തിരിച്ചടികളായി. പിച്ച് പതിയെ സ്പിന്നർമാർക്ക് അനുകൂലമാകുമെന്നായിരുന്നു കരുതിയത്. പിച്ചിൽ പുല്ല് ഒട്ടുമില്ലായിരുന്നു. ഈ സാഹചര്യത്തിൽ പേസർ ആകാശ് ദീപിനു പകരം ഫ്ലാറ്റ് വിക്കറ്റുകളിൽ നന്നായി പന്തെറിയുന്ന പതിവുള്ള കുൽദീപ് യാദവിനെ ഉൾപ്പെടുത്താനും തീരുമാനിക്കുകയായിരുന്നു.’– രോഹിത് ശർമ പറഞ്ഞു.
English Summary:
‘I failed to understand the behaviour of pitch’: Rohit Sharma
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]