
കോഴിക്കോട് ∙ സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ ഇന്നു കാലിക്കറ്റ് എഫ്സിയും ഫോഴ്സ കൊച്ചിയും ഏറ്റുമുട്ടും. സൂപ്പർ ലീഗിന്റെ മൂന്നാം റൗണ്ടിലെ ആദ്യ മത്സരമാണ് ഇന്ന് രാത്രി 7.30ന് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്നത്. തുടർച്ചയായ രണ്ടാം ജയം തേടിയാണ് കാലിക്കറ്റ് എഫ്സി ഇറങ്ങുന്നത്. ആദ്യമത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിനോട് 1–1ന് സമനില വഴങ്ങിയ കാലിക്കറ്റ് രണ്ടാം മത്സരത്തിൽ മലപ്പുറം എഫ്സിയെ 3–0ന് തോൽപിച്ചിരുന്നു. ആദ്യജയം നേടുകയെന്ന ലക്ഷ്യവുമായാണ് ഫോഴ്സ കൊച്ചി ഇന്നിറങ്ങുന്നത്.
English Summary:
Super League Kerala: Calicut FC-Forca Kochi FC Match Updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]