മെൽബൺ ∙ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീമിൽ പത്തൊൻപതുകാരൻ പേസ് ബോളർ മാലി ബിയേഡ്മാനും. സീനിയർ ടീമിനായി ഒരു മത്സരം മാത്രം കളിച്ചിട്ടുള്ള ബിയേഡ്മാനെ സ്റ്റാൻഡ് ബൈ താരമായാണ് ടീമിൽ ഉൾപ്പെടുത്തിയത്.
ഇന്ത്യയ്ക്കെതിരെ കഴിഞ്ഞ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ പ്ലെയർ ഓഫ് ദ് മാച്ച് ആയ താരമാണ് ബിയേഡ്മാൻ.15 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ബിയേഡ്മാന്റെ മികവിൽ 79 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ ജയം. പാറ്റ് കമിൻസ് ഉൾപ്പെടെയുള്ള പേസർമാർ ഇംഗ്ലണ്ട് പരമ്പരയിൽനിന്നു വിട്ടുനിൽക്കുന്നതിനാലാണ് ഓസ്ട്രേലിയ ബിയേഡ്മാനെ പരിഗണിച്ചത്.
English Summary:
Mahli Beardman selected for Australia’s ODI series against England
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]