മുംബൈ∙ ബിസിസിഐയുടെ പുതിയ നിയന്ത്രണങ്ങളിൽ താരങ്ങൾക്കുള്ള ആശങ്ക പരസ്യമാക്കി ഇന്ത്യന്‍ ക്യാപ്റ്റൻ രോഹിത് ശർമയുടെ വാക്കുകൾ. ചാംപ്യൻസ് ട്രോഫി ടീമിനെ പ്രഖ്യാപിക്കാൻ സിലക്ടർ അജിത് അഗാർക്കറും രോഹിത് ശർമയും വാർത്താ സമ്മേളനത്തിനെത്തിയപ്പോഴായിരുന്നു ഇന്ത്യൻ ക്യാപ്റ്റനു സംഭവിച്ച പിഴവിൽ രഹസ്യം പുറത്തായത്. മൈക്ക് ഓൺ ആയിരിക്കുന്നതു തിരിച്ചറിയാതെ അജിത് അഗാർക്കറിനോട് രോഹിത് ശർമ സംസാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഏകദിനം കളിച്ചില്ലെങ്കിലും ജയ്സ്വാളിന് പ്രതിഭയുണ്ടെന്ന് രോഹിത്, കരുണിനെ എവിടെ കളിപ്പിക്കുമെന്ന് അഗാർക്കർ
Cricket
ബിസിസിഐ കൊണ്ടുവന്ന പുതിയ ചട്ടങ്ങൾ പ്രകാരം താരങ്ങൾക്കു കുടുംബങ്ങളെ ഒപ്പം താമസിപ്പിക്കുന്നതിൽ നിയന്ത്രണങ്ങളുണ്ട്. ഇത് ഇന്ത്യൻ താരങ്ങൾക്കു രസിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു രോഹിത് ശർമയുടെ വാക്കുകൾ. ‘‘വാർത്താ സമ്മേളനത്തിനു ശേഷം എനിക്ക് സെക്രട്ടറിയുമായി കുടുംബത്തിന്റെ കാര്യം സംസാരിക്കാനുണ്ട്. താരങ്ങള്‍ എന്നെ വിളിച്ചുകൊണ്ടിരിക്കുകയാണ്.’’– എന്നായിരുന്നു രോഹിത് ശർമയുടെ വാക്കുകൾ. പരിശീലകൻ ഗൗതം ഗംഭീറുമായി വളരെ നല്ല ബന്ധമാണുള്ളതെന്ന് രോഹിത് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.
‘‘എന്താണു ചെയ്യേണ്ടതെന്നു ഞങ്ങൾ രണ്ടു പേര്‍ക്കും വ്യക്തമായി അറിയാം. ടീം ക്യാംപിൽ എന്താണു നടക്കുന്നതെന്ന കാര്യം ഞാൻ ഇവിടെ പറയില്ല. ഗ്രൗണ്ടിന് അകത്തും പുറത്തും ചർച്ചകൾ നടക്കാറുണ്ട്. പക്ഷേ ഗ്രൗണ്ടിൽ ഇറങ്ങിയാൽ ക്യാപ്റ്റന്റെ കയ്യിലാണു കളിയുള്ളത്. അങ്ങനെയൊരു വിശ്വാസമാണു ഞാനും പരിശീലകനും തമ്മിലുള്ളത്.’’– രോഹിത് ശർമ പ്രതികരിച്ചു.
ऐसे आधिकारिक तौर पर झूठ बोला जाता है…. बीसीसीआई की बैंड बजाते खिलाड़ी
“Who told you about these rules. Has it come from the official handle of BCCI? Let it come officially”
– Rohit Sharma on the latest BCCI Guidelines pic.twitter.com/xcOkLjjjUy
— Abhishek Tripathi / अभिषेक त्रिपाठी (@abhishereporter) January 18, 2025
English Summary:
Rohit Sharma’s Chat With Agarkar Goes Viral, Reveals Player Discontent
TAGS
Rohit Sharma
Indian Cricket Team
Champions Trophy Cricket 2025
Ajit Agarkar
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com