മുംബൈ∙ ചാംപ്യൻസ് ട്രോഫിക്കുള്ള 15 അംഗ ടീമിൽ ഇടം പിടിച്ചെങ്കിലും പേസർ ജസ്പ്രീത് ബുമ്ര ടൂർണമെന്റ് കളിക്കുമോയെന്ന കാര്യത്തിൽ ‘സസ്പെന്‍സ്’ തുടരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ അവസാന ടെസ്റ്റിനിടെ നടുവിനു പരുക്കേറ്റു ഗ്രൗണ്ടിൽനിന്നു മടങ്ങിയ ബുമ്രയുടെ ആരോഗ്യനില ബിസിസിഐ നിരീക്ഷിക്കുന്നുണ്ട്. പൂർണ ഫിറ്റ്നസ് വീണ്ടെടുത്താൽ മാത്രമാകും ബുമ്ര ചാംപ്യൻസ് ട്രോഫി കളിക്കുക. ഓസ്ട്രേലിയയ്ക്കെതിരായ സിഡ്നി ടെസ്റ്റിൽ അവസാന ദിവസം ബുമ്ര പന്തെറിഞ്ഞിരുന്നില്ല.
ഏകദിനം കളിച്ചില്ലെങ്കിലും ജയ്സ്വാളിന് പ്രതിഭയുണ്ടെന്ന് രോഹിത്, കരുണിനെ എവിടെ കളിപ്പിക്കുമെന്ന് അഗാർക്കർ
Cricket
ബുമ്രയുടെ ഫിറ്റ്നസിന്റെ കാര്യത്തിൽ ഫെബ്രുവരി ആദ്യത്തോടെ മാത്രമേ പൂർണമായ ഉറപ്പു ലഭിക്കുകയുള്ളൂവെന്നാണ് ചീഫ് സിലക്ടർ അജിത് അഗാർക്കർ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഫെബ്രുവരി 13 വരെ ചാംപ്യൻസ് ട്രോഫിക്കുള്ള ടീമുകളിൽ മാറ്റം വരുത്താന്‍ അനുവാദമുണ്ട്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു കളികളിൽ ബുമ്ര കളിക്കില്ല. അതിനാല്‍ ഫാസ്റ്റ് ബോളിങ് ഓൾറൗണ്ടറായ ഹർഷിത് റാണയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബുമ്ര ചാംപ്യന്‍സ് ട്രോഫി കളിച്ചില്ലെങ്കിൽ ഹർഷിത് റാണയ്ക്ക് അവസരം ലഭിച്ചേക്കും. ബുമ്രയ്ക്കു പുറമേ അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ എന്നിവരാണ് ചാംപ്യൻസ് ട്രോഫി ടീമിൽ പേസർമാരായുള്ളത്. മലയാളി താരങ്ങളായ സഞ്ജു സാംസൺ, കരുൺ നായർ എന്നിവർക്ക് ചാംപ്യൻസ് ട്രോഫി ടീമില്‍ ഇടം ലഭിച്ചില്ല.
സഞ്ജു ചാംപ്യൻസ് ട്രോഫി കളിക്കില്ല, രാഹുലും പന്തും വിക്കറ്റ് കീപ്പർമാർ; മുഹമ്മദ് ഷമി തിരിച്ചെത്തി
Cricket
ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ) യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ, വിരാട് കോലി, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ.
English Summary:
Jasprit Bumrah May Not Play Champions Trophy Despite Selection
TAGS
Jasprit Bumrah
Indian Cricket Team
Board of Cricket Control in India (BCCI)
Champions Trophy Cricket 2025
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com