മുംബൈ∙ ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരം കളിക്കാത്ത യശസ്വി ജയ്സ്വാളിനെ ചാംപ്യൻസ് ട്രോഫി ടീമിൽ പരീക്ഷിക്കാൻ ടീം ഇന്ത്യ. ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിലെ ഗംഭീര ഫോം പരിഗണിച്ചാണ് ജയ്സ്വാളിന് ചാംപ്യൻസ് ട്രോഫിയിൽ അവസരം നൽകാൻ ബിസിസിഐ തീരുമാനിച്ചത്. ചാംപ്യൻസ് ട്രോഫിക്കു മുൻപ് ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ജയ്സ്വാൾ അരങ്ങേറ്റ മത്സരം കളിച്ചേക്കും.
സഞ്ജു ചാംപ്യൻസ് ട്രോഫി കളിക്കില്ല, രാഹുലും പന്തും വിക്കറ്റ് കീപ്പർമാർ; മുഹമ്മദ് ഷമി തിരിച്ചെത്തി
Cricket
ചാംപ്യൻസ് ട്രോഫിയിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഓപ്പണറാകാനാണു സാധ്യത. അങ്ങനെയെങ്കിൽ ബെഞ്ചിലായിരിക്കും ജയ്സ്വാളിന്റെ സ്ഥാനം. ഏകദിനത്തിൽ അരങ്ങേറിയിട്ടില്ലെങ്കിലും മറ്റു ഫോർമാറ്റുകളിലെ ജയ്സ്വാളിന്റെ പ്രകടനം നോക്കിയാണ് ടീമിലെടുത്തതെന്ന് രോഹിത് ശർമ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. ‘‘കഴിഞ്ഞ 6–8 മാസമായി ജയ്സ്വാൾ നടത്തിയ പ്രകടനങ്ങൾ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തിന്റെ സിലക്ഷൻ. ജയ്സ്വാളിന്റെ പ്രതിഭ അറിയാവുന്നതു കൊണ്ടാണ് അതു ചെയ്തത്.’’– രോഹിത് ശർമ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തുന്ന കരുൺ നായരെ കളിപ്പിക്കാൻ ഇന്ത്യൻ ടീമിൽ ഇടമില്ലെന്ന് സിലക്ഷൻ കമ്മിറ്റി ചെയർമാന് അജിത് അഗാർക്കർ സമ്മതിച്ചു. ‘‘700ന് മുകളിലൊക്കെ ശരാശരിയുള്ളത് തീർച്ചയായും ഗംഭീരമായ പ്രകടനമാണ്. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യൻ ടീമിൽ ഒരു സ്ഥാനം കണ്ടെത്തുകയെന്നതു ബുദ്ധിമുട്ടുള്ള കാര്യമാണ്.’’– അഗാർക്കർ വ്യക്തമാക്കി.
വിവാഹ നിശ്ചയം കഴിഞ്ഞിട്ടില്ല, റിങ്കു സിങ്ങിന്റെ ആലോചന വന്നിട്ടുണ്ടെന്ന് പ്രിയയുടെ പിതാവ്
Cricket
കരുൺ നായർ വിജയ് ഹസാരെ ട്രോഫിയിൽ ഇതുവരെ അഞ്ച് സെഞ്ചറികളാണു നേടിയത്. 112, 44, 163, 111, 112, 122, 88 എന്നിങ്ങനെയാണ് ടൂര്ണമെന്റിൽ താരത്തിന്റെ പ്രകടനം. 752 ആണ് താരത്തിന്റെ ശരാശരി. വിജയ് ഹസാരെ ട്രോഫിയിൽ 700ന് മുകളിൽ സ്കോർ കണ്ടെത്തുന്ന ആദ്യ ക്യാപ്റ്റനാണ് കരുൺ നായർ. മികച്ച ഫോമിലുള്ള സഞ്ജു സാംസണെയും ബിസിസിഐ ചാംപ്യൻസ് ട്രോഫി ടീമിലേക്കു പരിഗണിച്ചിട്ടില്ല.
English Summary:
We picked him because of the potential he has got: Rohit Sharma on Jaiswal’s selection
TAGS
Yashaswi Jaiswal
Indian Cricket Team
Board of Cricket Control in India (BCCI)
Champions Trophy Cricket 2025
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com