തിരുവനന്തപുരം∙ ദേശീയ ഗെയിംസ് വോളിബോളിൽ കേരളത്തിനായി ഏതു ടീം മത്സരിക്കുമെന്ന തർക്കം കോടതിയിലേക്ക്. മത്സരിക്കാൻ അർഹത കേരള ഒളിംപിക് അസോസിയേഷൻ തിരഞ്ഞെടുത്ത ടീമിനായിരിക്കുമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ വ്യക്തമാക്കി. അതേസമയം ഈ നിലപാടിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കേരള സ്പോർട്സ് കൗൺസിൽ. കൗൺസിലും സ്വന്തം നിലയിൽ വോളിബോൾ ടീമിനെ തിരഞ്ഞെടുത്തിരുന്നു.
ആ ടീമിന് മത്സരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ദേശീയ ഗെയിംസ് ടെക്നിക്കൽ കമ്മിറ്റിക്കും ഇന്ത്യൻ ഒളിംപിക് അസോസിയേഷനും പ്രസിഡന്റ് പി.ടി.ഉഷയ്ക്കും കത്തയച്ചിട്ടുണ്ടെന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ നിയമ വഴി തേടുമെന്നും സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി വ്യക്തമാക്കി. കേരള വോളിബോൾ അസോസിയേഷന്റെ സഹകരണത്തോടെയാണ് തങ്ങൾ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാറും വ്യക്തമാക്കി.
English Summary:
National Games Volleyball: Kerala volleyball dispute escalates as the Kerala Sports Council challenges the team selection for the National Games in court. The conflicting decisions from the Kerala Olympic Association and the Sports Council have led to a legal showdown.
TAGS
Sports
Volleyball
PT Usha
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]