ന്യൂഡൽഹി∙ ഇന്ത്യൻ സൂപ്പര്‍ താരം വിരാട് കോലി ആഭ്യന്തര ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്നതിനിടെ അദ്ദേഹത്തിനു പരുക്കേറ്റതായി വിവരം. കോലിയുടെ കഴുത്തിന് ഉളുക്കൽ അനുഭവപ്പെട്ടതിനെ തുടർന്ന് താരം കുത്തിവയ്പ് എടുത്തതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ബോർഡർ– ഗാവസ്കര്‍ ട്രോഫിയിൽ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയ കോലി, ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ജനുവരി 23 ന് രഞ്ജി ട്രോഫി മത്സരങ്ങൾ ആരംഭിക്കുമ്പോൾ കോലി ഡൽഹി ടീമിനു വേണ്ടി കളിക്കാനുള്ള ഒരുക്കത്തിലായിരുന്നു.
രഞ്ജി ട്രോഫി കളിക്കാനൊരുങ്ങുന്ന വിരാട് കോലിക്ക് തിരിച്ചടി; കഴുത്തിനു പരുക്ക്, കുത്തിവയ്പ് എടുത്തു
Cricket
പരുക്കേറ്റതോടെ താരം ഇനി ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുമോയെന്നു വ്യക്തമല്ല. ഫെബ്രുവരിയിൽ ചാംപ്യൻസ് ട്രോഫി മത്സരങ്ങളുള്ളതിനാൽ ഇനിയുള്ള ദിവസങ്ങൾ കോലിക്കു നിർണായകമാകും. ജനുവരി 23 ന് സൗരാഷ്ട്രയ്ക്കെതിരെയാണ് ഡല്‍ഹിയുടെ രഞ്ജി ട്രോഫി പോരാട്ടം. കോലി ഉടൻ തന്നെ ടീമിനൊപ്പം ചേർന്ന് പരിശീലനം തുടങ്ങും. പക്ഷേ കോലി മത്സരത്തിന് ഇറങ്ങുമോയെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല.
ഡൽഹിയുടെ ആദ്യ രണ്ടു മത്സരങ്ങൾ കോലി കളിക്കില്ലെന്ന് അഭ്യൂഹങ്ങളുണ്ട്. പക്ഷേ ഇക്കാര്യത്തിൽ ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രതികരണമൊന്നും നടത്തിയിട്ടില്ല. പരുക്കു തിരിച്ചടിയായാൽ ചാംപ്യൻസ് ട്രോഫിയിലെ കോലിയുടെ പ്രകടനത്തേയും അതു ബാധിക്കും. അതേസമയം വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് സൗരാഷ്ട്രയ്ക്കെതിരെ ഡൽഹിക്കു വേണ്ടി കളിക്കാനിറങ്ങും.
English Summary:
Virat Kohli suffered injury, massive concern for team India
TAGS
Virat Kohli
Indian Cricket Team
Board of Cricket Control in India (BCCI)
Champions Trophy Cricket 2025
Ranji Trophy
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com