മുംബൈ ∙ ഒരാഴ്ച നീണ്ട സസ്പെൻസിന് ഒടുവിൽ ഇന്ത്യൻ ചാംപ്യൻസ് ട്രോഫി ടീമിനെ ഇന്നു പ്രഖ്യാപിക്കും. ചെയർമാൻ അജിത് അഗാർക്കറിന്റെ നേതൃത്വത്തിൽ ഇന്നു രാവിലെ നടക്കുന്ന സിലക്ഷൻ കമ്മിറ്റി യോഗം ഇന്ത്യയുടെ 15 അംഗ ടീം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. തുടർന്ന് വാർത്താ സമ്മേളനത്തിലൂടെ രോഹിത് ശർമയും അഗാർക്കറും ചേർന്ന് ടീമിനെ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ഇതോടെ ഏകദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്ത് രോഹിത് ശർമ തുടരുമെന്ന് ഉറപ്പായി. ഇംഗ്ലണ്ടിനെതിരെ ഫെബ്രുവരി ആറിന് ആരംഭിക്കുന്ന ഏകദിന പരമ്പര ടീമിനെയും ഇന്നു പ്രഖ്യാപിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]