അഹമ്മദാബാദ് ∙ സീനിയർ വനിതാ ഏകദിന ക്രിക്കറ്റിൽ നാഗാലാൻഡിനെതിരെ കേരളത്തിന് 209 റൺസിന്റെ കൂറ്റൻ വിജയം. ക്യാപ്റ്റൻ ഷാനിയുടെ ഉജ്വല സെഞ്ചറിയും കീർത്തി ജയിംസിന്റെ 5 വിക്കറ്റ് നേട്ടവുമാണ് കേരളത്തിന് ഗംഭീരജയമൊരുക്കിയത്. സ്കോർ: കേരളം– 50 ഓവറിൽ 7ന് 301. നാഗാലാൻഡ്– 30.2 ഓവറിൽ 92നു പുറത്ത്.
121 പന്തിൽ 123 റൺസെടുത്ത ഷാനിക്കു പുറമേ ദൃശ്യയും (88) കേരളത്തിനായി തിളങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ നാഗാലാൻഡിന്റെ 5 ബാറ്റർമാരെ ക്ലീൻ ബോൾഡ് ആക്കിയാണ് കീർത്തി കേരളത്തിനു ജയമൊരുക്കിയത്. ഷാനി 3 വിക്കറ്റ് വീഴ്ത്തി.
English Summary:
Kerala Women’s Cricket team: Kerala Women’s Cricket team dominated Nagaland in a Senior Women’s One Day match, winning by a massive 209 runs thanks to captain Shani’s century and Keerthi James’ impressive bowling figures.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]