ഹൈദരാബാദ് ∙ സന്തോഷ് ട്രോഫി ഫുട്ബോൾ ഗ്രൂപ്പ് എ മത്സരത്തിൽ സർവീസസ് 4–0ന് ജമ്മു കശ്മീരിനെയും ബംഗാൾ 3–0ന് തെലങ്കാനയെയും തോൽപിച്ചു. കശ്മീരിനെതിരെ, സർവീസസിനുവേണ്ടി മലയാളി താരങ്ങളായ രാഹുൽ രാമകൃഷ്ണൻ, വി.ജി.ശ്രേയസ് എന്നിവർ 2 ഗോൾ വീതം നേടി. രാഹുൽ രാമകൃഷ്ണനാണ് പ്ലെയർ ഓഫ് ദ മാച്ച്.
രണ്ടാം മത്സരത്തിൽ ബംഗാളിനുവേണ്ടി നരോഹരി ശ്രേഷ്ഠ ഇരട്ടഗോളുകൾ നേടിയപ്പോൾ റോബി ഹൻസ്ഡ ഒരു ഗോൾ നേടി. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ മണിപ്പുർ 2–1ന് രാജസ്ഥാനെ തോൽപിച്ചു.
English Summary:
Santosh Trophy: Services and Bengal dominate their Santosh Trophy Group A matches, with Rahul Ramakrishnan and V.G. Sreejesh shining for Services.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]