സിഡ്നി∙ ബോർഡർ–ഗാവസ്കർ ട്രോഫിക്കൊരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം കഴിഞ്ഞ ദിവസം ഇന്ത്യ എ ടീമിനെതിരെ സന്നാഹ മത്സരം കളിച്ചിരുന്നു. അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ബിസിസിഐ ഇപ്പോൾ. മൂന്നു ദിവസമായി നടന്ന മത്സരത്തിന്റെ ഫലമെന്താണെന്നതു പുറത്തുവന്നിട്ടില്ലെങ്കിലും ഇന്ത്യൻ പേസർമാരായ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവർ തകർപ്പൻ പ്രകടനമാണ് ഇന്ത്യ എ ബാറ്റർമാർക്കെതിരെ നടത്തിയതെന്നാണു വിവരം.
ഇന്ത്യയ്ക്കായി ഇതുവരെ അരങ്ങേറ്റ മത്സരം കളിച്ചിട്ടില്ലാത്ത ഹർഷിത് റാണ വരെ പരിശീലന മത്സരത്തിൽ ബോളിങ് സാധ്യതകൾ പൂർണമായും ഉപയോഗിച്ചു. സർഫറാസ് ഖാൻ, ദേവ്ദത്ത് പടിക്കൽ, ഋതുരാജ് ഗെയ്ക്വാദ് എന്നീ താരങ്ങളുടെ തകർപ്പൻ ഫീല്‍ഡിങ്ങും വിഡിയോയിലുണ്ട്. എന്നാൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാള്‍ ലെഗ് സ്പിന്നറായി പന്തെറിയാനെത്തിയതാണ് ആരാധകരെ ഞെട്ടിച്ചത്.
ആർ. അശ്വിൻ, രവീന്ദ്ര ജഡേജ എന്നീ സ്പിന്നർമാർ ടീമിലുള്ളപ്പോൾ സ്പെഷലിസ്റ്റ് ബാറ്ററായ ജയ്സ്വാളിനെ ഗൗതം ഗംഭീർ പാർട്ട് ടൈം സ്പിന്നറായി ഉപയോഗിക്കുമോയെന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
Highlights from Day 2 of #TeamIndia’s Match Simulation in Perth🏏
WATCH 🎥🔽 #AUSvINDhttps://t.co/ilHL1lXsDv
— BCCI (@BCCI) November 17, 2024
ടെസ്റ്റിലും ട്വന്റി20യിലും ഇന്ത്യയ്ക്കായി ഓരോ ഓവർ എറിഞ്ഞിട്ടുള്ള ജയ്സ്വാളിന് ഇതുവരെ വിക്കറ്റൊന്നും കിട്ടിയിട്ടില്ല. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനു വേണ്ടിയും ജയ്സ്വാൾ ബോളറുടെ റോളില്‍ എത്തിയിട്ടുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റിൽ 13 മത്സരങ്ങളിൽനിന്ന് ഏഴു വിക്കറ്റുകൾ ജയ്സ്വാൾ സ്വന്തമാക്കിയിട്ടുണ്ട്.
English Summary:
Are India preparing to unleash ‘leggie’ Yashasvi Jaiswal in Border Gavaskar Trophy?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]