
കഠ്മണ്ഡു ∙ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ക്യാപ്റ്റൻ ആശാലതാദേവി രാജ്യാന്തര മത്സരങ്ങളിൽ ഇന്ന് സെഞ്ചറി തികയ്ക്കും. നേപ്പാളിൽ സാഫ് വനിതാ ഫുട്ബോൾ ചാംപ്യൻഷിപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ഇന്ന് പാക്കിസ്ഥാനെ നേരിടുമ്പോൾ അത് ഇന്ത്യൻ ക്യാപ്റ്റന്റെ കരിയറിലെ 100–ാം രാജ്യാന്തര മത്സരമാകും.
രാജ്യാന്തര മത്സരങ്ങളിൽ സെഞ്ചറി തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ഫുട്ബോൾ താരമെന്ന നേട്ടമാണ് മുപ്പത്തൊന്നുകാരി ആശാലതായെ കാത്തിരിക്കുന്നത്. മണിപ്പുർ സ്വദേശിനിയായ ആശാലതാദേവി പതിമൂന്നാം വയസ്സിലാണ് ഫുട്ബോൾ പരിശീലനം ആരംഭിച്ചത്.
പതിനഞ്ചാം വയസ്സിൽ അണ്ടർ 17 ചാംപ്യൻഷിപ്പിലൂടെ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയ താരം 2011ൽ ബംഗ്ലദേശിനെതിരായ മത്സരം മുതൽ സീനിയർ ടീമിൽ സ്ഥിരാംഗമാണ്. 2016ലും 2019ലും സാഫ് ഗെയിംസ് ഫുട്ബോൾ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ആശാലതാദേവി 2018–19 സീസണിൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
English Summary:
100th match of Indian football captain Ashalatha Devi
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]