
ലണ്ടൻ∙ ഇംഗ്ലിഷ് ഫുട്ബോൾ താരം കൈൽ വാക്കറും ഭാര്യ ആനി കിൽനറും വേർപിരിയലിന്റെ വക്കിൽ. മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ താരത്തിൽനിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ആനി കിൽനർ അപേക്ഷ നൽകിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തനിക്കും മക്കൾക്കും ജീവിക്കാനായി കൈൽ വാക്കറുടെ സ്വത്തിന്റെ പകുതി വേണമെന്നാണ് ആനിയുടെ ആവശ്യം. കൈൽ വാക്കറിന് മുന്നൂറു കോടിയിലേറെ ആസ്തിയുണ്ടെന്നാണു വിവരം. 2022 ലാണ് കൈൽ വാക്കറും ആനി കിൽനറും വിവാഹിതരായത്.
ന്യൂസീലൻഡ് ബാറ്ററെ തുറിച്ചുനോക്കി, സിറാജിന്റെ ‘സ്ലെഡ്ജിങ്’, ചിരിച്ചുതള്ളി കോൺവെ– വിഡിയോ
Cricket
ഇരുവരും തമ്മിലുള്ള ബന്ധം വഷളായതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. മോഡൽ ലോറിന് ഗുഡ്മാനുമായുള്ള ബന്ധമാണ് കൈൽ വാക്കറുടെ വിവാഹ ജീവിതത്തിൽ വിള്ളല് വീഴ്ത്തിയത്. ലോറിൻ ഗുഡ്മാനു രണ്ടാമത്തെ കുഞ്ഞു ജനിച്ചതോടെയാണ്, സിറ്റി താരത്തിന്റെ ഭാര്യ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. കുടുംബ പ്രശ്നങ്ങൾ ഉണ്ടായതോടെ വീടിന്റെ മുകൾ നിലയിലെ ചെറിയ മുറിയിലാണ് ഇംഗ്ലിഷ് താരം താമസിച്ചിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
ഇതെന്ത് ബാറ്റിങ്? വന്നപോലെ മടങ്ങി കോലി, സർഫറാസ്, രാഹുൽ, ജഡേജ, അശ്വിൻ; ബൗണ്ടറിയടിച്ചത് മൂന്നു പേർ
Cricket
തന്റെയും രണ്ടു മക്കളുടെയും ഭാവി സുരക്ഷിതമാക്കാൻ കൈൽ വാക്കറുടെ 150 കോടി മൂല്യമുള്ള സ്വത്ത് ലഭിക്കണമെന്നും ഭാര്യ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹമോചന നിയമനടപടികൾക്കായി ഭാര്യ അയച്ച പേപ്പറുകൾ കയ്യിൽ കിട്ടിയ കൈൽ വാക്കർ ഞെട്ടിപ്പോയതായും, വൈകാരികമായി പ്രതികരിച്ചതായും റിപ്പോർട്ടുകളുണ്ട്. ഭാര്യയുമായി കൈൽ വാക്കർ ചർച്ചകൾ നടത്തിയെങ്കിലും വിവാഹ മോചനം ആവശ്യമാണെന്ന നിലപാടിലാണ് ആനി കിൽനർ.
കൈൽ വാക്കറിനും ആനിക്കും മൂന്നു മക്കളാണുള്ളത്. 2017ലാണ് 34 വയസ്സുകാരനായ കൈൽ വാക്കർ മാഞ്ചസ്റ്റർ സിറ്റിയിൽ ചേരുന്നത്. 2026 ജൂൺ വരെ താരത്തിനു ക്ലബ്ബുമായി കരാറുണ്ട്. ഇംഗ്ലണ്ട് ദേശീയ ടീമിൽ 2011 ൽ അരങ്ങേറിയ താരം 90 രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
English Summary:
Kyle Walker’s Wife Files for Divorce Amid Infidelity Scandal