
ദുബായ് ∙ ഇതുവരെ നടന്ന 8 ലോകകപ്പുകളിൽ 6 തവണയും ജേതാക്കൾ, ഒരു തവണ റണ്ണറപ്… ട്വന്റി20 വനിതാ ലോകകപ്പിന്റെ സെമിഫൈനലിൽ ഇന്നു ഓസ്ട്രേലിയയെ നേരിടുമ്പോൾ ദക്ഷിണാഫ്രിക്കൻ വനിതകൾക്കു മുൻപിലുള്ള വെല്ലുവിളി എതിരാളികളുടെ കരുത്തും കടലാസിലെ കണക്കുമാണ്. വനിതാ ട്വന്റി20യിൽ ഇതുവരെ 10 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 9 തവണയും ഓസീസിനായിരുന്നു ജയം.
ദക്ഷിണാഫ്രിക്കയുടെ ഏക ജയം ഈ വർഷം ജനുവരിയിലായിരുന്നു. ഈ കണക്കുകളെയെല്ലാം അതിജീവിച്ച് ഇന്ന് ഓസീസിനെ വീഴ്ത്താനായാൽ ദക്ഷിണാഫ്രിക്കൻ വനിതാ ക്രിക്കറ്റിന് അതൊരു വിസ്മയ നേട്ടമായി മാറും. ഇന്നു രാത്രി 7.30 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലിൽ തൽസമയം.
ഇന്ത്യയുൾപ്പെടുന്ന ഗ്രൂപ്പ് എയിൽ എല്ലാ മത്സരങ്ങളിലും ആധികാരിക വിജയത്തോടെയാണ് നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയ സെമിയിലേക്ക് മുന്നേറിയത്.
English Summary:
Australia-South Africa Women’s T20 world cup semifinal today
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]