
ബെംഗളൂരു∙ ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ബാറ്റിങ്ങിൽ പതറി ഇന്ത്യ. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രണ്ടാം ദിവസം 24 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 34 റൺസെന്ന നിലയിലാണ്. ഋഷഭ് പന്തും (41 പന്തിൽ 15), കുല്‍ദീപ് യാദവുമാണ് പുറത്താകാതെ നിൽക്കുന്നത്.
ഇന്ത്യൻ താരങ്ങളിൽ വിരാട് കോലി, സർഫറാസ് ഖാൻ, കെ.എൽ. രാഹുൽ, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ എന്നിവർ റണ്ണൊന്നുമെടുക്കാതെ പുറത്തായി. 63 പന്തിൽ 13 റൺസെടുത്ത യശസ്വി ജയ്സ്വാളാണു കുറച്ചെങ്കിലും പിടിച്ചുനിന്നത്. ക്യാപ്റ്റൻ രോഹിത് ശർമ രണ്ടു റൺസെടുത്തു പുറത്തായി.
ഏഴാം ഓവറിൽ പേസർ ടിം സൗത്തിയുടെ പന്തിൽ രോഹിത് ബോൾഡാകുകയായിരുന്നു. വിൽ ഒറൂകിന്റെ പന്തിൽ ഗ്ലെൻ ഫിലിപ്സ് ക്യാച്ചെടുത്തു കോലിയെയും മടക്കി. പിന്നാലെ മാറ്റ് ഹെൻറിയുടെ പന്തിൽ സർഫറാസും പുറത്തായി. ആറു പന്തുകൾ നേരിട്ട രാഹുലിനെ കിവീസ് വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടൽ ക്യാച്ചെടുത്തു മടക്കി. മാറ്റ് ഹെൻറിയുടെ പന്തിൽ ജഡേജയും പുറത്തായി. ലഞ്ചിനു പിന്നാലെ നേരിട്ട ആദ്യ പന്തിൽ അശ്വിനും പുറത്തായി. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യ പ്ലേയിങ് ഇലവൻ– രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, വിരാട് കോലി, സർഫറാസ് ഖാൻ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ന്യൂസീലൻഡ് പ്ലേയിങ് ഇലവൻ– ടോം ലാഥം (ക്യാപ്റ്റൻ), ഡെവോൺ കോണ്‍വെ, വിൽ യങ്, രചിന് രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ബ്ലണ്ടൽ (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്സ്, മാറ്റ് ഹെൻറി, ടിം സൗത്തി, അജാസ് പട്ടേൽ, വിൽ ഒറൂക്
English Summary:
Four Indian batters out for duck against New Zealand
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]