
ബെംഗളൂരു∙ ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്കു ടോസ്. ടോസ് ജയിച്ച ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുത്തു. ശുഭ്മൻ ഗിൽ ആദ്യ മത്സരം കളിക്കില്ല. പരുക്കുമാറി തിരിച്ചെത്തുന്ന ഗിൽ 100 ശതമാനം ഫിറ്റല്ലെന്ന് രോഹിത് പ്രതികരിച്ചു. ഗില്ലിനു പകരക്കാരനായി സർഫറാസ് ഖാൻ പ്ലേയിങ് ഇലവനിലെത്തി.
ആർ. അശ്വിനും രവീന്ദ്ര ജഡേജയ്ക്കും പുറമേ മൂന്നാം സ്പിന്നറായി കുൽദീപ് യാദവ് കളിക്കും. കിവീസിനായി പേസർ മിച്ചൽ സാന്റ്നർ ഇന്നു കളിക്കില്ല. മഴ കാരണം ആദ്യ ദിവസത്തെ കളി ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചിരുന്നു.
ഇന്ത്യ പ്ലേയിങ് ഇലവൻ– രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, വിരാട് കോലി, സർഫറാസ് ഖാൻ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ന്യൂസീലൻഡ് പ്ലേയിങ് ഇലവൻ– ടോം ലാഥം (ക്യാപ്റ്റൻ), ഡെവോൺ കോണ്‍വെ, വിൽ യങ്, രചിന് രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ബ്ലണ്ടൽ (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്സ്, മാറ്റ് ഹെൻറി, ടിം സൗത്തി, അജാസ് പട്ടേൽ, വിൽ ഒറൂക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]