
ലക്നൗ∙ ഒരുകാലത്ത് ക്രിക്കറ്റ് ആരാധകർക്കിടയിൽ വൈറലായിരുന്ന ഒരു വിവാഹാഭ്യർഥനയുടെ വിഡിയോ ഒരിക്കൽക്കൂടി സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. വർഷങ്ങൾക്കു മുൻപ്, 2005ൽ ഒരു ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യൻ പേസ് ബോളർ സഹീർ ഖാനോടുള്ള പ്രണയം പരസ്യമാക്കി ഒരു ആരാധിക ‘സഹീർ, ഐ ലവ് യു’ എന്നെഴുതിയ പ്ലക്കാർഡുമായി നിൽക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോൾപ്പോലും സമൂഹമാധ്യമങ്ങളിൽ ഇടയ്ക്കിടെ ആ ആരാധികയുടെ ‘പ്രൊപ്പോസൽ’ ദൃശ്യം ഉയർന്നു വരാറുണ്ട്.
അതേ ആരാധിക 20 വർഷങ്ങൾക്കിപ്പുറം അതേ വാചകങ്ങൾ കുറിച്ച പ്ലക്കാർഡുമായി ഒരിക്കൽക്കൂടി സഹീർ ഖാന്റെ മുന്നിലെത്തിയതോടെയാണ് ആ ദൃശ്യങ്ങൾ വീണ്ടം ചർച്ചയായത്.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ 2005ൽ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് ഒരു ആരാധിക അവിചാരിതമായി ‘സഹീർ ഐ ലവ് യു’ എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തിക്കാട്ടിയത്. ടെലിവിഷൻ ക്യാമറകൾ ഈ ദൃശ്യം ഒപ്പിയെടുത്തതോടെയാണ് സംഭവം ആരാധകർക്കിടയിൽ വൈറലായത്
Our love for Zak is constant 💙 pic.twitter.com/ZdgcFdiPtx
— Lucknow Super Giants (@LucknowIPL) March 12, 2025
മത്സരത്തിനിടെ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനിൽ ഈ ദൃശ്യങ്ങൾ തെളിഞ്ഞതോടെ, പവലിയനിലുണ്ടായിരുന്ന സഹീർ ഖാനെ അടുത്തുണ്ടായിരുന്ന യുവരാജ് സിങ് ഈ ദൃശ്യം ചൂണ്ടിക്കാണിച്ചുകൊടുക്കുന്നതും ക്യാമറകൾ പകർത്തിയിരുന്നു. സഹീർ ഖാൻ ശ്രദ്ധിക്കുന്നതുകണ്ട് ഈ ആരാധിക നാണിച്ച് മുഖംപൊത്തുന്നതും, ആദ്യം അമ്പരന്ന സഹീർ ഖാൻ ഫ്ലൈയിങ് കിസ് നൽകുന്നതുമെല്ലാം ഈ ദൃശ്യങ്ങളിലുണ്ടായിരുന്നു.
ഈ ദൃശ്യങ്ങൾ ഒരിക്കൽക്കൂടി ആരാധകരുടെ ശ്രദ്ധയിലേക്ക് എത്തിച്ചുകൊണ്ടാണ് അതേ ആരാധിക അന്നത്തെ വൈറൽ പ്ലക്കാർഡുമേന്തി ഒരിക്കൽക്കൂടി സഹീർ ഖാനു മുന്നിലെത്തിത്. അതിനു നിമിത്തമായതാകട്ടെ, ഐപിഎലിൽ സഹീർ മെന്ററായ ലക്നൗ സൂപ്പർ ജയന്റ്സും. ടീമിന്റെ പരിശീലന ക്യാംപിലേക്ക് സഹീർ എത്തുന്ന സമയത്താണ് അവിടെ കാത്തുനിന്ന ആ പഴയ ആരാധിക ‘സഹീർ ഐ ലവ് യു’ എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തിക്കാട്ടിയത്.
ഈ ദൃശ്യങ്ങൾ ലക്നൗ സൂപ്പർ ജയന്റ്സ് അവരുടെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവച്ചതോടെയാണ് സംഭവം വൈറലായത്. ‘സഹീർ ഖാനോടുള്ള നമ്മുടെ സ്നേഹത്തിന് ഒരിക്കലും മാറ്റമില്ല’ എന്ന വാചകത്തോടെയാണ് പ്രസ്തുത വിഡിയോ ലക്നൗ പങ്കുവച്ചത്. ഇത് ഒട്ടേറെപ്പേർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
English Summary:
Fan who proposed Zaheer Khan on TV returns with another proposal after 20 years
TAGS
Indian Cricket Team
Lucknow Super Giants
Viral Video
IPL 2025
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]