
ലണ്ടൻ∙ ആഭ്യന്തര ടൂർണമെന്റുകളിൽ ഒരു കിരീടത്തിനായുള്ള ഏഴു പതിറ്റാണ്ടു നീണ്ട കാത്തിരിപ്പിന് വിഖ്യാതമായ വെംബ്ലി സ്റ്റേഡിയത്തിൽ രാജകീയമായിത്തന്നെ വിരാമമിട്ട് ന്യൂകാസിൽ യുണൈറ്റഡ്. ഇംഗ്ലിഷ് ലീഗ് കപ്പ് ഫൈനലിൽ, സീസണിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന കരുത്തരായ ലിവർപൂളിനെ തകർത്താണ് ന്യൂകാസിൽ കിരീടം ചൂടിയത്. ആവേശകരമായ ഫൈനലിൽ 2–1നാണ് ന്യൂകാസിൽ യുണൈറ്റഡിന്റെ വിജയം. 1969നു ശേഷം ന്യൂകാസിൽ നേടുന്ന പ്രധാനപ്പെട്ടൊരു കിരീടം കൂടിയാണ് ഇത്.
ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്. ഡാൻ ബേൺ (45–ാം മിനിറ്റ്), അലക്സാണ്ടർ ഇസാക് (52) എന്നിവരാണ് ന്യൂകാസിലിനായി ലക്ഷ്യം കണ്ടത്. തോൽവിയുറപ്പിച്ച ഘട്ടത്തിൽ, മത്സരത്തിന്റെ ഇൻജറി ടൈമിൽ പകരക്കാരൻ താരം ഫെഡെറിക്കോ ചിയേസയാണ് (90+4) ലിവർപൂളിന്റെ ആശ്വാസഗോൾ നേടിയത്.
ചാംപ്യൻസ് ട്രോഫിയിൽ ആദ്യപാദത്തിൽ ജയിച്ചിട്ടും രണ്ടാം പാദത്തിൽ തോറ്റ്, പിന്നീട് പെനൽറ്റി ഷൂട്ടൗട്ടിൽ പിഎസ്ജിയോട് തോറ്റ് പ്രീക്വാർട്ടറിൽ പുറത്തായ ലിവർപൂളിന് കനത്ത തിരിച്ചയിയായി ന്യൂകാസിലിനോടേറ്റ തോൽവി.
GEORDIE BOYS 🎶 pic.twitter.com/HScHIYlVr5
— Newcastle United (@NUFC) March 16, 2025
1955ൽ എഫ്എ കപ്പ് കിരീടം ചൂടിയതിനു ശേഷം ഏഴു പതിറ്റാണ്ടു കാത്തിരുന്നതിനു ശേഷമാണ് ന്യൂകാസിൽ ആഭ്യന്തര ടൂർണമെന്റുകളിൽ കിരീടം ചൂടുന്നത് എന്നത് ശ്രദ്ധേയം. അതിനു ശേഷം വെംബ്ലി സ്റ്റേഡിയത്തിൽ തുടർച്ചയായി ഒൻപതു മത്സരങ്ങൾ തോറ്റതിന്റെ നിരാശയും തൽക്കാലം മറക്കാം. മാത്രമല്ല, 1969ൽ ഇന്റർ–സിറ്റീസ് ഫെയേഴ്സ് കപ്പിൽ മുത്തമിട്ട ശേഷം ന്യൂകാസിൽ ഒരു പ്രധാന കിരീടം നേടുന്നതും ഇതാദ്യം.
Big Dan Burn
Our first goal at Wembley for 25 years couldn’t have been scored by anyone more fitting 🫶🫶 pic.twitter.com/s4PKoYFl92
— Newcastle United (@NUFC) March 16, 2025
∙ ഫൈനൽ വഴി
സെമിയിൽ കരുത്തരായ ആർസനലിനെ 2–0നു വീഴ്ത്തിയാണ് ന്യൂകാസിൽ യുണൈറ്റഡ് ഫൈനലിലെത്തിയത്. സ്വന്തം മൈതാനത്ത് ജേക്കബ് മർഫി (19), ആന്തണി ഗോർഡൻ (52) എന്നിവരാണ് ന്യൂകാസിലിനായി ഗോൾ നേടിയത്. ആദ്യപാദത്തിലും ന്യൂകാസിൽ 2–0നു ജയിച്ചിരുന്നു.
ടോട്ടനം ഹോട്സ്പറിനെ തകർത്തായിരുന്നു ലിവർപൂളിന്റെ ഫൈനൽ പ്രവേശം. ഏകപക്ഷീയമായി മാറിയ രണ്ടാം പാദ സെമിയിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ലിവർപൂൾ ടോട്ടനത്തെ തകർത്തത്. ടോട്ടനത്തിന്റെ തട്ടകത്തിൽ നടന്ന ആദ്യപാദത്തിലേറ്റ 1–0 തോൽവിയുടെ കടം കൂടി വീട്ടിയായിരുന്നു ലിവർപൂളിന്റെ മുന്നേറ്റം.
English Summary:
Newcastle end trophy drought with League Cup final win over Liverpool
TAGS
Liverpool
England Football Team
Arsenal
Tottenham Hotspur
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]