
കൂറ്റൻ വറചട്ടിപോലെ വെന്തുരുകുകയാണ് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ നരേന്ദ്ര മോദി സ്റ്റേഡിയം. അഹമ്മദാബാദിലെ നഗരച്ചൂട് 36 ഡിഗ്രി വരെയാണെങ്കിൽ വട്ടക്കോട്ടയായ സ്റ്റേഡിയത്തിനുള്ളിൽ അതിന് കാഠിന്യമേറും. ഈ ചൂടിനേയും ഗുജറാത്തിനെയും കീഴടക്കി ചരിത്രം മാറ്റിയെഴുതാനാണു കേരളം ഇന്ന് ഇവിടെ പോരിനിറങ്ങുന്നത്.
ഹാർദിക് പാണ്ഡ്യ പുറത്തിരിക്കും, രോഹിത് വീണ്ടും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനാകും? കാരണം ഇതാണ്…
Cricket
രാജ്യത്തെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചാംപ്യൻഷിപ്പായ രഞ്ജി ട്രോഫിയുടെ 90 വർഷത്തെ ചരിത്രത്തിൽ ഈ സീസൺ ഉൾപ്പെടെ രണ്ടു തവണ മാത്രം സെമിയിലെത്തിയിട്ടുള്ള കേരളത്തിന് ഇന്ന് ആരംഭിക്കുന്ന മത്സരത്തിൽ ഗുജറാത്തിനെ മുട്ടുകുത്തിച്ചാൽ ആദ്യമായി ഫൈനൽ കളിക്കാം. 2016–17 സീസണിലെ ചാംപ്യൻമാരായ ഗുജറാത്തിനെ അവരുടെ തട്ടകത്തിൽ കീഴടക്കുക കടുപ്പമാണെങ്കിലും നാലു മുൻ ചാംപ്യൻമാർ ഉൾപ്പെട്ട ശക്തരുടെ ഗ്രൂപ്പിൽ നിന്ന് ക്വാർട്ടറിലെത്തി അവിടെ അസാധാരണ പ്രകടനത്തോടെ ജമ്മു കശ്മീരിനെ മറികടന്ന കേരളം ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ്.
ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തെക്കാൾ പോയിന്റ് നേടിയതാണ് മത്സര വേദി എതിരാളികളുടെ തട്ടകമാകാൻ കാരണം. 5 ദിവസം നീളുന്ന മത്സരം ഇന്ന് രാവിലെ 9.30 മുതൽ ജിയോ ഹോട്സ്റ്റാറിൽ തത്സമയം കാണാം.
പ്രതീക്ഷയും ആശങ്കയും
ഒന്നാം ഇന്നിങ്സ് ലീഡ് നിർണായകമാവുന്ന ഫോർമാറ്റിൽ ബാറ്റിങ് നിരയുടെ അവസാന 3 മത്സരങ്ങളിലെ പ്രകടനം കേരളത്തിന് പ്രതീക്ഷയും ആശങ്കയും ഒരുപോലെ നൽകുന്നതാണ്. ഓപ്പണിങ്ങും മധ്യനിരയും ഫോം കണ്ടെത്താൻ വിഷമിച്ചിടത്ത് സൽമാൻ നിസാറും വിക്കറ്റ് കീപ്പർ ബാറ്ററായ മുഹമ്മദ് അസ്ഹറുദീനും ബോളർമാരെ കൂട്ടുപിടിച്ച് നടത്തിയ അത്ഭുത ബാറ്റിങ് പ്രകടനങ്ങളാണ് അവസാന 3 മത്സരങ്ങളിലും കേരളത്തിന് രക്ഷയായത്. ക്വാർട്ടറിലടക്കം തുടർച്ചയായി 2 സെഞ്ചറി നേടിയ സൽമാൻ ടൂർണമെന്റിൽ 500 റൺസിന് മുകളിൽ നേടിയ ഏക കേരള താരവുമാണ്. നായകൻ സച്ചിൻ ബേബിയും ഓപ്പണർ അക്ഷയ് ചന്ദ്രനും ക്വാർട്ടർ ഫൈനലിൽ ഫോം വീണ്ടെടുത്തതിന്റെ സൂചന നൽകിയതും പ്രതീക്ഷ നൽകുന്നു.
ഹാർദിക് പാണ്ഡ്യ അടിച്ച പന്തു തട്ടി പരുക്ക്, നടക്കാൻ ബുദ്ധിമുട്ടി യുവതാരം; വീണ്ടും ടീം പൊളിക്കുമോ?
Cricket
ബോളിങ്ങിൽ 22 വിക്കറ്റുകൾ വീഴ്ത്തി ഉജ്വല ഫോമിലുള്ള എം.ഡി.നിധീഷ് നയിക്കുന്ന പേസ് പടയും 60 വിക്കറ്റുകൾ വീഴ്ത്തിയ ജലജ് സക്സേന–ആദിത്യ സർവതേ സ്പിൻ ജോടിയും എതിരാളികളെ വിറപ്പിക്കാൻ പോന്നവർ. മധ്യനിരയിൽ ഷോൺ റോജർക്ക് പകരം വരുൺ നായനാരെ പരിഗണിക്കുന്നതൊഴിച്ചാൽ ക്വാർട്ടർ കളിച്ച ടീമിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. 2019ൽ വിദർഭക്കെതിരെ സെമിഫൈനൽ കളിച്ച കേരള ടീമിലുള്ള 5 താരങ്ങൾ ഈ ടീമിലുണ്ട്.
മറുവശത്ത് മികച്ച ഫോമിലുള്ള ജയ്മീത് പട്ടേലും മനൻ ഹിങ്ക്രാജിയയും ഉർവിൽ പട്ടേലും നയിക്കുന്ന അക്രമണോത്സുക ബാറ്റിങ് പടയാണ് ഗുജറാത്തിന്റെ കരുത്ത്. സെമിയിൽ സൗരാഷ്ട്രയ്ക്കെതിരെ നേടിയ ഇന്നിങ്സ് ജയമടക്കം അവരുടെ മികവു തെളിയിക്കുന്നു. ഇടംകയ്യൻ സ്പിന്നർ സിദ്ധാർഥ് ദേശായിക്കൊപ്പം ഗുജറാത്തിന്റെ മീഡിയം പേസർമാരും വിക്കറ്റ് വേട്ടയിൽ മികവു കാട്ടുന്നവരാണ്.
നാഗ്പുരിൽ മുംബൈ– വിദർഭ
നാഗ്പുർ ∙ രഞ്ജി ട്രോഫി സെമിയിൽ ഇന്ന് വിദർഭയെ നേരിടുന്ന മുംബൈ ടീമിൽ ഓപ്പണിങ് ബാറ്റർ യശസ്വി ജയ്സ്വാൾ കളിച്ചേക്കില്ല. പരുക്കാണ് കാരണം. അജിൻക്യ രഹാനെ നയിക്കുന്ന മുംബൈ ടീമിൽ സൂര്യകുമാർ യാദവും ശിവം ദുബെയുമുണ്ട്. ഈ സീസണിലെ വിക്കറ്റ് നേട്ടത്തിൽ ഒന്നാമതുള്ള ഇടംകൈ സ്പിന്നർ ഹർഷ് ദുബെയാണ് (59 വിക്കറ്റ്) വിദർഭയുടെ തുറുപ്പുചീട്ട്. കഴിഞ്ഞ രഞ്ജി സീസണിൽ വിദർഭയെ ഫൈനലിൽ തോൽപിച്ചാണ് മുംബൈ ജേതാക്കളായത്.
വാട്മോറിന്റെ വഴിയേ അമയ് ഖുറേസിയ
ശ്രീലങ്കയെ ലോക ചാംപ്യൻമാരാക്കിയ ഓസ്ട്രേലിയൻ പരിശീലകൻ ഡേവ് വാട്മോറിനെ 2017ൽ രഞ്ജി ടീമിന്റെ പരിശീലകനായി കൊണ്ടുവന്നതാണ് കേരള ക്രിക്കറ്റിന് പുത്തനുണർവായത്. വാട്മോറിനു കീഴിൽ ആദ്യ സീസണിൽ തന്നെ ക്വാർട്ടർ ഫൈനൽ കളിച്ച കേരളം അടുത്ത സീസണിൽ സെമിയിലുമെത്തി.
5 വർഷത്തിനു ശേഷം കേരളം വീണ്ടും സെമിയിലെത്തിയതിനു പിന്നിലും ഒരു പരിശീലകന്റെ മാസ്റ്റർ ബ്രെയിൻ ഉണ്ട്; ഈ സീസണിൽ ടീമിന്റെ പരിശീലകനായി എത്തിയ മുൻ ഇന്ത്യൻ താരം അമയ് ഖുറേസിയ. സൗഹൃദഭാവം കൈവിടാതെ തന്നെ പരിശീലന കാര്യത്തിലും ടീം പ്ലാനിങ്ങിലും കർക്കശക്കാരൻ. താരങ്ങളെയല്ല, ടീം സ്പിരിറ്റുള്ള കഠിനാധ്വാനികളെയാണ് വേണ്ടതെന്ന നിലപാടുകാരൻ. അത്തരക്കാരെ തിരഞ്ഞുപിടിച്ച് അടിയുറച്ച പിന്തുണ നൽകുന്ന കോച്ച്… ഖുറേസിയയ്ക്കുള്ള വിശേഷണങ്ങളാണ് ഇവയെല്ലാം.
ഇന്നലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിനു മുന്നിലെ നെറ്റ്സിൽ ടീം പരിശീലിക്കുമ്പോൾ സസൂക്ഷ്മം അത് വീക്ഷിച്ച് നിർദേശങ്ങൾ നൽകുന്നതിനൊപ്പം വിഡിയോ അനലിസ്റ്റുമായുള്ള ചർച്ചയിലും മുഴുകുകയായിരുന്നു കോച്ച്. അനലിസ്റ്റ് നൽകുന്ന വിവരങ്ങളെല്ലാം എതിർ ടീമിലെ ബാറ്റർമാരെക്കുറിച്ചാണ്. അതെല്ലാം കയ്യിലെ പേപ്പറിൽ കുറിക്കുന്നുണ്ട്. ഓരോ എതിർ ബാറ്ററും കൂടുതൽ കളിച്ച ഷോട്ട്, കളിച്ച ഏരിയ, വിക്കറ്റ് നൽകിയ വിധം എന്നിവയെല്ലാം ഡോക്ടർമാരുടെ കുറിപ്പടി പോലെ പേപ്പറിൽ എഴുത്തായും വരയായും നിറയുന്നു. കേരള ടീമിലെ ബോളർമാർക്കുള്ള പാഠപുസ്തകമാണ് അവ.
PITCH REPORT
ബാറ്റർമാർക്കും ബോളർമാർക്കും മാറിമാറി പിന്തുണ നൽകുന്ന സ്പോർട്ടി പിച്ചാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലേത്. ആദ്യ 2 ദിനങ്ങളിൽ ബാറ്റർമാർക്കും ഒരു പരിധി വരെ പേസർമാർക്കും പിന്തുണ കിട്ടുമെങ്കിലും പിച്ചിൽ വിള്ളൽ വീഴുന്ന മൂന്നാം ദിനം മുതൽ സ്പിന്നർമാർക്ക് അനുകൂലമാകും. അതോടെ ബാറ്റിങ് ദുഷ്കരമാവുകയും ചെയ്യും. ഈ സീസണിൽ ഇവിടെ നടന്ന 3 രഞ്ജി മത്സരങ്ങൾക്കും ഫലമുണ്ടായി. അതിൽ രണ്ടു തവണയും ജയിച്ചത് ആദ്യം ബാറ്റു ചെയ്തവർ.
English Summary:
Gujarat vs Kerala, Ranji Trophy 2024-25 Semi Final, Preview
TAGS
Sports
Malayalam News
Ranji Trophy
Gujarat
Kerala Cricket Team
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com