മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ് വിവാഹിതനാകുന്നു. ഉത്തർപ്രദേശിലെ മഛ്ലിഷഹറിൽനിന്നുള്ള ലോക്സഭാംഗം പ്രിയ സരോജാണു റിങ്കുവിന്റെ വധുവെന്നാണു വിവരം. സമാജ്വാദി പാർട്ടിയുടെ യുപിയിലെ മുതിർന്ന നേതാവ് തുഫാനി സരോജിന്റെ മകളാണ് പ്രിയ. ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗമാണ് 25 വയസ്സുകാരിയായ പ്രിയ സരോജ്. നിയമത്തിൽ ബിരുദമെടുത്ത ശേഷമാണു പ്രിയ രാഷ്ട്രീയത്തിൽ ഇറങ്ങിയത്.
ഋഷഭ് പന്ത് വേണ്ട, ചാംപ്യൻസ് ട്രോഫിയിൽ കീപ്പറായി സഞ്ജു സാംസൺ മതി: പിന്തുണച്ച് മുൻ ഇന്ത്യൻ താരം
Cricket
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിറ്റിങ് എംപിയായ ബിജെപിയുടെ ഭോലനാഥിനെ തോൽപിച്ചാണ് പ്രിയ കന്നിപ്പോരാട്ടം ജയിച്ചത്. 35,850 വോട്ടുകൾക്കായിരുന്നു പ്രിയ സരോജിന്റെ വിജയം. ഐപിഎൽ മെഗാലേലത്തിനു മുൻപ് 13 കോടി രൂപ നൽകി റിങ്കു സിങ്ങിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിർത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിൽ കളിക്കാനുള്ള ഒരുക്കത്തിലാണ് റിങ്കു.
വിവാഹ തീയതി പുറത്തുവന്നിട്ടില്ലെങ്കിലും താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതായാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം റിങ്കു സിങ്ങിന്റെയും പ്രിയയുടേയും കുടുംബം വിവാഹ വാർത്തയിൽ പ്രതികരിച്ചിട്ടില്ല. ഉത്തർപ്രദേശിലെ സാധാരണ കുടുംബത്തിൽ വളർന്ന റിങ്കു കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെ തകർപ്പന് പ്രകടനത്തോടെയാണ് ദേശീയ ടീമിന്റെ സിലക്ടർമാരുടെ ശ്രദ്ധയിൽപെട്ടത്. ഫിനിഷർ റോളിൽ തിളങ്ങിയതോടെ ഇന്ത്യൻ ട്വന്റി20 ടീമിൽ താരത്തിനു തുടർച്ചയായി അവസരം ലഭിച്ചു.
English Summary:
Cricketer Rinku Singh engaged to Samajwadi Party MP Priya Saroj
TAGS
Rinku Singh
Indian Cricket Team
Board of Cricket Control in India (BCCI)
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com